kozhikode local

മുക്കം ടൗണ്‍ മാലിന്യമുക്തമാക്കാന്‍ പദ്ധതിയുമായി നഗരസഭ; ആദ്യ ഘട്ട ം ആരംഭിച്ചു

മുക്കം: മാലിന്യ നിക്ഷേപം കാരണം അനുദിനം മലിനമായികൊണ്ടിരിക്കുന്ന മുക്കം ടൗണിനെ മാലിന്യത്തില്‍ നിന്ന് രക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി മുക്കം നഗരസഭ. ഇതിന്റെ ഭാഗമായി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കും.
പദ്ധതിയുടെ ആദ്യ ഘട്ടത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. മുക്കത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെയും മറ്റും മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നത് കൂടുതലായും വില്ലേജ് ഓഫിസ് പരിസരത്തായിരുന്നു. രാത്രി 8 മണി കഴിഞ്ഞാല്‍ ആളൊഴിയുന്ന ഈ ഭാഗത്ത് രാത്രിയുടെ മറവില്‍ വലിയ തോതിലായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്നത്. ബസ്സ്റ്റാന്റിനും നഗരസഭാ ഓഫീസിനും തൊട്ടടുത്ത സ്ഥലമായതിനാല്‍ ബസ്റ്റാറ്റിലെത്തുന്ന യാത്രക്കാര്‍ക്കും നഗരസഭാ ഓഫീസിലെ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ബസ്റ്റാറ്റിലെ വ്യാപാരികള്‍ക്കും ഏറെ ദുരിതമായിരുന്നു.
നിരവധി തവണ ഈ മാലിന്യ നിക്ഷേപം തടയാന്‍ ശ്രമിച്ചങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെയാണ് പ്രദേശത്ത് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ നഗരസഭാധികൃതര്‍ നടപടി സ്വീകരിച്ചത്. നഗരസഭാ ഓഫീസിന്റെ പിറക് വശത്തായ് 2ക്യാമറകളാണ് സ്ഥാപിച്ചത്. ക്യാമറകള്‍ സ്ഥാപിച്ചതായി കാണിച്ച് ഇരു ഭാഗങ്ങളിലായി മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് 2 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ മാലിന്യ നിക്ഷേപത്തിന് ഒരു പരിധി വരെ അറുതിയായിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് കൈകഴുകാന്‍ അധികൃതര്‍ ഒരുക്കമല്ല. 14 മുതല്‍ 17 വരെ മുക്കം ടൗണിനെ ശുചീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാമ്പറ്റ ഡോണ്‍ ബോസ്‌കോ കോളേജുമായി സഹകരിച്ചാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it