മുകുന്ദന് പുനത്തിലിനെ കാണാനെത്തി, വീട്ടുതടങ്കല്‍ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്
BY ajay G.A.G24 March 2016 2:28 PM GMT
X
ajay G.A.G24 March 2016 2:28 PM GMT
കോഴിക്കോട്: സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുല്ലയെ കോഴിക്കോട്ടെ ഫഌറ്റിലെത്തി എം മുകുന്ദന് സന്ദര്‍ശിച്ചു. പുനത്തില്‍ വീട്ടു തടങ്കിലാണെന്ന് പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം. പുനത്തില്‍ വീട്ടു തടങ്കിലാണെന്ന് തനിക്ക് തോന്നിയില്ലെന്ന് മുകുന്ദന് മാധ്യമങ്ങളോട് പറഞ്ഞു. ഫ്ളാറ്റിലെ പത്താം നിലയില്‍ കഴിയുന്ന പുനത്തിലിന് പുറത്തിറങ്ങാന്‍ മറ്റൊരാളുടെ സഹായം ആവശ്യമായതിനാലാണ് അദ്ദേഹം വീട്ടില്‍ തന്നെ കഴിയുന്നതെന്നും മുകുന്ദന് വ്യക്തമാക്കി.
കോഴിക്കോട്ടെ ഫഌറ്റില്‍ പുനത്തില്‍ വീട്ടുതടങ്കലിലാണെന്നും സന്ദര്‍ശകരായെത്തുന്ന അടുത്ത സുഹൃത്തുക്കളെപ്പോലും കാണാന്‍ അനുവദിക്കാറില്ലെന്നും ഒരു പ്രമുഖ പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ടിവി, ഫോണ്‍ എന്നിവയുള്‍പ്പടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അദ്ദേഹത്തിന് നിഷേധിച്ചതായും പുനത്തിലിനെ കാണാനെത്തിയ ഒരു സുഹൃത്തിനെ ഉദ്ധരിച്ച് പത്രം വാര്‍ത്തയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പുനത്തില്‍ മകള്‍ നാസിമയോടും സഹോദരനുമൊത്ത് സന്തോഷപൂര്‍വം കഴിയുകയാണെന്നുമാണ് മുകുന്ദന് വ്യക്തമാക്കിയത്.
Next Story
RELATED STORIES
തൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMT