Dont Miss

' മുകളില്‍ നിന്ന് നോക്കുന്നതിന് ' നിയന്ത്രണം വരുന്നു

 മുകളില്‍ നിന്ന് നോക്കുന്നതിന്  നിയന്ത്രണം വരുന്നു
X
aERIAL-VIEW

ന്യൂഡല്‍ഹി : രാജ്യത്ത് ആകാശത്തു നിന്ന് നോക്കിക്കാണുന്ന കാര്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നിയമം കൊണ്ടുവരുന്നു. ഇതിനായി ജിയോസ്‌പേഷ്യല്‍ ഇന്‍ഫമേഷന്‍ റെഗുലേഷന്‍ ബില്‍ എന്ന പേരില്‍ നിയമം തയ്യാറായിവരികയാണ്.

ഉപഗ്രഹങ്ങള്‍, ഡ്രോണുകള്‍ പോലുള്ള ആളില്ലാ പറക്കല്‍ ഉപകരണങ്ങള്‍, വിമാനങ്ങള്‍, ബലൂണുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ആകാശത്തു നിന്നു ശേഖരിക്കുന്ന വിവരങ്ങളെയാണ് ജിയോസ്‌പേഷ്യല്‍ ഇന്‍ഫമേഷന്‍ എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. ഇത്തരം വിവരങ്ങളുടെ ശേഖരണവും ദുരുപയോഗവും നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണ് നിയമം കൊണ്ടുവരുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളും പട്ടണങ്ങളും ആകാശത്തു നിന്ന് നിരീക്ഷിക്കുന്നതും ചിത്രമെടുക്കുന്നതും എടുത്ത ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമൊക്കെ ഗുരുതരമായ കുറ്റമായി കണക്കാക്കുന്ന നിയമമാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. ഭീകരസംഘടനകള്‍ ആക്രമണ പദ്ധതികള്‍ തയ്യാറാക്കുന്നതിന് ഉപയോഗപ്പെടുത്തിയേക്കാം എന്നതിനാലാണ് ആകാശത്തുനിന്ന് ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം .
2008ലെ മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഗൂഗ്ള്‍ എര്‍ത്ത്്് ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകള്‍ തങ്ങളുടെ പദ്ധതി തയ്യാറാക്കുന്നതിന് ഉപയോഗപ്പെടുത്തിയിരുന്നു എന്ന് അന്വേഷണസംഘം സംശയം പ്രകടിപ്പിച്ചിരുന്നു.
നിയമം വരുന്നതോടെ പ്രധാന നഗരങ്ങളുടെ 360 ഡിഗ്രി കാഴ്ച കാണാന്‍ സഹായിക്കുന്ന ആപ്പുകള്‍ക്കും നിയന്ത്രണം വരും. എന്നാല്‍ ഇത്തരം ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയില്ലെന്നും നിയന്ത്രണം മാത്രമേ ഉദ്ദേശിക്കുന്നുള്ളു എന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
ഇന്ത്യയുടെ ത്രിമാന ചിത്രങ്ങള്‍ എടുക്കുന്നതിന് സര്‍ക്കാര്‍ ഗുഗിളിന് ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. എന്നാല്‍ ഐഎസ്ആര്‍ഒയുടെ ഭുവന്‍ എന്ന ആപ്പ് ജിയോസ്‌പേഷ്യല്‍ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട്.



Next Story

RELATED STORIES

Share it