മുംബൈ നഗരത്തിലും വാഹനനിയന്ത്രണം നടപ്പാക്കിയേക്കും

മുംബൈ: ഡല്‍ഹിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നമ്പറടിസ്ഥാനത്തിലുള്ള മോട്ടോര്‍ കാറുകളുടെ നിയന്ത്രണം മുംബൈനഗരത്തിലും നടപ്പാക്കിയേക്കും. ഇതുസംബന്ധിച്ച് എന്‍സിപി മുംബൈ ഘടകം അധ്യക്ഷന്‍ സചിന്‍ ആഹിറിന്റെ നിര്‍ദേശത്തെ മഹാരാഷ്ട്ര ധനകാര്യ മന്ത്രി സുധീര്‍ മുങ്കന്തിവാര്‍ അനുകൂലിച്ചു.
പദ്ധതി വിജയകരമായി നടപ്പാക്കുമെങ്കില്‍ 50 ശതമാനം വാഹനങ്ങള്‍ പ്രതി ദിനം റോഡുകളില്‍ നിന്നൊഴിയുമെന്ന് മന്ത്രി സുധീര്‍ മുങ്കന്തിവാര്‍ പറഞ്ഞു. ഒറ്റ-ഇരട്ട രജിസ്‌ട്രേഷന്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ കാറുകളെ നിയന്ത്രിക്കുന്ന പദ്ധതിയാണ് ഡല്‍ഹിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അമ്പതു ശതമാനം കാറുകളെ ഈ പദ്ധതി പ്രകാരം നിയന്ത്രിക്കാന്‍ കഴിയുന്നുണ്ട്. ഡല്‍ഹിയില്‍ നടപ്പാക്കുന്ന പദ്ധതിയെ തങ്ങള്‍ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മുംബൈ നഗരത്തിലെ ഗതാഗത തിരക്ക് കാരണമുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ആവശ്യമെങ്കില്‍ ഡല്‍ഹി മാതൃക സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it