Flash News

മുംബൈ തീരത്ത് കാണപ്പെട്ട ആറ് പാരാഗ്ലൈഡര്‍മാര്‍ക്കായി മുംബൈ പോലീസ് തിരച്ചില്‍ തുടരുന്നു.

മുംബൈ തീരത്ത്  കാണപ്പെട്ട ആറ് പാരാഗ്ലൈഡര്‍മാര്‍ക്കായി മുംബൈ പോലീസ് തിരച്ചില്‍ തുടരുന്നു.
X
PARAGLID

മുംബൈ : കഴിഞ്ഞാഴ്ച മുംബൈ തീരത്തോട് ചേര്‍ന്ന് ആകാശത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ആറ് പാരാഗ്ലൈഡര്‍മാര്‍ക്കായി മുംബൈ പോലീസ് തിരച്ചില്‍ തുടരുന്നു. പാരാഗ്ലൈഡര്‍മാരെ ഉപയോഗിച്ച്  നടന്നേക്കാവുന്ന ആകാശമാര്‍ഗമുള്ള ആക്രമണത്തെക്കുറിച്ച് കരുതിയിരിക്കണമെന്ന് 2010 ല്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ്  നല്‍കിയിരുന്ന സാഹചര്യത്തിലാണ് സംഭവം അധികൃതര്‍ ഗൗരവമായെടുക്കുന്നത്. മുംബൈ നഗരത്തില്‍ 2015ല്‍ പാരാഗ്ലൈഡിങ് നിരോധിച്ചതുമാണ്.
സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട പാരാഗ്ലൈഡര്‍മാര്‍ക്കായി പോലിസ് മുംബൈയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും തിരച്ചില്‍ നടത്തി വരികയാണ്. മുംബൈ തീരത്ത്  ജൂഹുവിന് സമീപം 2 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് പാരാഗ്ലൈഡിങ് നടത്തുകയായിരുന്ന ആറ് പേരെ സ്ഥലത്ത്് പറക്കുകയായിരുന്ന പവന്‍ ഹന്‍സ് ഹെലികോപ്റ്റര്‍ പൈലറ്റ് കണ്ടത്. ജനുവരി 13നായിരുന്നു സംഭവം.
ലഷ്‌കര്‍ ഇ ത്വയ്ബ യൂറോപ്പില്‍ നിന്നും 50 പാരാഗ്ലൈഡര്‍മാരെ കരസ്ഥമാക്കിയിട്ടുണ്ടെന്നും ആക്രമണത്തിനായി ഇവരെ പാകിസ്താനില്‍ പരിശീലിപ്പിച്ചു വരികയാണെന്നുമാണ് ഇന്റലിജന്‍സ് കൈമാറിയ വിവരം. 2012ല്‍ അറസ്റ്റ് ചെയ്യപ്പെട്ട അബു ജുണ്ടാല്‍ ഈ വിവരം സ്ഥിരീകരിച്ചതായും ഇന്റലിജന്‍സ് പറയുന്നു. കറാച്ചിയില്‍ ജംബോ റൂം എന്നറിയപ്പെടുന്ന ഒരു മുറിയില്‍ 150 പാരാഗ്ലൈഡര്‍മാരെ കണ്ടതായും ആകാശമാര്‍ഗവും കടല്‍മാര്‍ഗവുമുള്ള ആക്രമണങ്ങള്‍ നടത്താന്‍ ലഷ്‌കറിന് പദ്ധതിയുണ്ടായിരുന്നതായും ജുണ്ടാല്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നുവത്രേ.
Next Story

RELATED STORIES

Share it