മുംബൈ ചേരിയില്‍ അഗ്നിബാധ

മുംബൈ: മുംബൈയിലെ മാഹിമിലുള്ള ചേരിയില്‍ തീപ്പിടിത്തത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ കത്തിനശിച്ചു. അതേസമയം, അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കു സംഭവിച്ചതായോ മരിച്ചതായോ റിപോര്‍ട്ടുകളില്ല. മാഹിമിലെ എസ്എല്‍ റഹേജ റോഡിനു സമീപത്തുള്ള ചേരിയിലായിരുന്നു അപകടം. ആറോളം വീടുകള്‍ കത്തിനശിച്ചതായും രാവിലെ 11 മണിയോടെ ലഭിച്ച വിവരമനുസരിച്ച് അഞ്ച് അഗ്നിശമനസേനാ സംഘം സംഭവസ്ഥലത്ത് എത്തി അഗ്നിബാധ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it