World

മുംബൈ ആക്രമണം ലഖ്‌വിയടക്കം ഏഴുപേര്‍ക്കെതിരേ കൊലപാതക പ്രേരണാകുറ്റം

ഇസ്‌ലാമാബാദ്: 2008ലെ മുംബൈ ആക്രമണക്കേസില്‍ ലഷ്‌കറെ ത്വയ്യിബ കമാന്‍ഡര്‍ സകി ഉര്‍ റഹ്മാന്‍ ലഖ്‌വിയടക്കം ഏഴു പേര്‍ക്കെതിരേ പാകിസ്താന്‍ ഭീകരവിരുദ്ധകോടതി(എടിസി) കൊലപാതക പ്രേരണാകുറ്റം ചുമത്തി. ആക്രമണത്തില്‍ മരിച്ച 166 പേരുടെയും കൊലപാതകത്തിനു പ്രതികള്‍ പ്രേരണനല്‍കിയെന്ന് കോടതി അഭിപ്രായപ്പെട്ടു. കുറ്റപത്രത്തില്‍ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. അതേസമയം പുതിയ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് പ്രതികളെ എതിര്‍വിസ്താരം നടത്താന്‍ കോടതി തയ്യാറായില്ലെന്ന് എടിസിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it