Flash News

മുംബൈ ആക്രമണം; ഐഎസ്‌ഐക്ക് നേരിട്ട് പങ്ക് ഉണ്ടായിരുന്നു:എന്‍ഐഎ

മുംബൈ ആക്രമണം; ഐഎസ്‌ഐക്ക് നേരിട്ട് പങ്ക് ഉണ്ടായിരുന്നു:എന്‍ഐഎ
X
mumbai

[related]

മുംബൈ: 2008 ലെ മുംബൈ ആക്രമണക്കേസില്‍ പാകിസ്താനിലെ ചാരസംഘടനയായ ഐഎസ്‌ഐക്കും സൈന്യത്തിനും നേരിട്ട് ബന്ധമുണ്ടെന്ന് ദേശീയ സുരക്ഷാ ഏജന്‍സി(എന്‍ഐഎ). ആക്രമണകേസിലെ പ്രതിയായ അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴിയെ ഉദ്ധരിച്ചാണ് എന്‍ഐഎ റിപ്പോര്‍ട്ട്.

പാക് സര്‍ക്കാരിനും ആക്രമണത്തെക്കുറിച്ച് അറിയാമായിരുന്നു.  കേസിലെ പ്രതിയായ  സക്കീയുര്‍ റഹ്മാന്‍ ലഖ്‌വിയുടെ വലംകൈ ആയിരുന്നത് ഐഎസ്‌ഐ ബ്രിഗേഡിയര്‍ ആയിരുന്ന റിവാസ് ആണ്.  ഇയാളുമായി ലഖ്‌വി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഐഎസ്‌ഐ മേജര്‍ ഇഖ്ബാല്‍, സമീര്‍ എന്നിവരാണ് ഹെഡ്‌ലിയുടെ സഹായികള്‍. കൂടാതെ പാക് സൈന്യത്തിലെ രണ്ടു ഉന്നത ഉദ്ദ്യോഗസ്ഥരുടെ സഹായവും ആക്രമണത്തിനുണ്ടായിരുന്നു.david-coleman-headley.ഇവരാണ് ആക്രമണത്തിന് പരിശീലനം നല്‍കിയത്. ഹെഡ്‌ലിക്ക് ഐഎസ്‌ഐ പണം നല്‍കിയിരുന്നു.  കേസുമായി ബന്ധപ്പെട്ട് നാളെ അമേരിക്കന്‍ കോടതിയില്‍ ഹെഡ്‌ലി മൊഴി നല്‍കാനിരിക്കെയാണ് എന്‍ഐഎ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. 2009ലാണ് ഹെഡ്‌ലിയെ എഫ്ബിഐ അറസ്റ്റ് ചെയ്തത്.
2008ല്‍ നടന്ന ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ത്വിയബയാണെന്നാണ് സ്ഥിരീകരണം. സിഎന്‍എന്‍ഐബിഎന്‍ ചാനലാണ് എന്‍ഐഎ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it