മുംബൈ ആക്രമണം: ഇന്ത്യക്കു തന്റെ പങ്ക് തെളിയിക്കാനാവില്ലെന്ന് ഹാഫിസ് സഈദ്

ഇസ്‌ലാമാബാദ്: മുംബൈ ആക്രമണത്തിലെ തന്റെ പങ്ക് തെളിയിക്കാന്‍ ഇന്ത്യക്കാവില്ലെന്നു പാകിസ്താനിലെ ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദിന്റെ വെല്ലുവിളി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പാക് സന്ദര്‍ശനത്തിനു പിന്നാലെയാണ് ഇന്ത്യയെ വെല്ലുവിളിച്ച് ഹാഫിസ് സഈദ് ട്വീറ്റ് ചെയ്തത്. തങ്ങളുടെ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്, എന്നാല്‍ സുഷമ സ്വരാജിനു മറുപടി നല്‍കാന്‍ തന്നെ അനുവദിക്കുക എന്നഭ്യര്‍ഥിച്ചു തുടങ്ങുന്ന വീഡിയോ സന്ദേശത്തിലാണ് മുംബൈ ആക്രമണത്തില്‍ തനിക്കു പങ്കില്ലെന്നു ഹാഫിസ് സഈദ് ആവര്‍ത്തിച്ചത്. മുംബൈ ആക്രമണം നടന്നിട്ട് ഏഴു വര്‍ഷം പിന്നിട്ടിട്ടും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടുപിടിക്കാനാവാത്ത ഇന്ത്യക്ക് ഇനിയൊരിക്കലും അതു സാധിക്കില്ല. ആക്രമണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ പുറത്തുവിടാനും ഇന്ത്യക്കിതുവരെ സാധിച്ചിട്ടില്ല- ഹാഫിസ് പറയുന്നു.
ആക്രമണത്തിനു പിന്നില്‍ ഹാഫിസ് സഈദാണെന്നു നേരത്തേയുണ്ടായിരുന്ന വിലയിരുത്തലുകള്‍ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തിനിടെയാണ് സഈദിന്റെ പ്രസ്താവന. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ പാക് പ്രധാനമന്ത്രിയെ ഹാഫിസ് കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it