Most popular

മുംബൈയില്‍ നിന്ന് തിരിച്ചെത്തിയതല്ലേ എച്ച്‌ഐവി സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഭാര്യ

മുംബൈയില്‍ നിന്ന് തിരിച്ചെത്തിയതല്ലേ എച്ച്‌ഐവി സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഭാര്യ
X
HIV
ലഖ്‌നൗ: മുംബൈയില്‍ നിന്ന് മടങ്ങി വന്ന ഭര്‍ത്താവിനോട്  എച്ച്‌ഐവി ബാധിതനല്ലെന്ന സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ഭാര്യ.ഉത്തര്‍പ്രദേശിലെ ഉദയ്‌സരൈ ഗ്രാമത്തിലാണ് സംഭവം. മുംബൈയില്‍ ജോലി ചെയ്യുന്ന രാം കിഷോര്‍ വര്‍ഷത്തിലൊരിക്കല്‍  ദീപാവലി സമയത്താണ്  വീട്ടിലെത്താറ്.ഇത്തവണ എത്തിയപ്പോള്‍ കിടപ്പറ പങ്കുവെക്കുന്നതിന് മുമ്പ് എച്ച്‌ഐവി സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് ഭാര്യ ആവശ്യപ്പെടുകയായിരുന്നു.

ഇത് രാംകിഷോറിന്റെ മാത്രം അനുഭവമല്ല. മുംബൈയില്‍ നിന്നും ദീപാവലി ആഘോഷിക്കാന്‍ വീട്ടിലെത്തിയ പല പുരുഷന്മാരോടും ഭാര്യമാര്‍ എച്ച്‌ഐവി ബാധിതനല്ലെന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇതേഗ്രാമത്തിലെ രണ്ട് മക്കളുടെ അമ്മയായ അനിതയും തന്റെ ഭര്‍ത്താവിനോട് എച്ച്‌ഐവി സര്‍ട്ടിഫിക്കറ്റ് ചോദിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

ഉദയ്‌സരൈ ഗ്രാമത്തിലെ 200 വീടുകളിലായി 250 ഓളം  പുരുഷന്മാര്‍ മുംബൈയിലാണ് ജോലി ചെയ്യുന്നത്. ഇവരില്‍ ഭൂരിഭാഗവും പണവും സമ്മാനങ്ങളുമായി ദീപാവലി സമയത്താണ് വീട്ടിലേക്ക് തിരിച്ചെത്താറുള്ളത്. ഇവരില്‍ പലരും എച്ച്‌ഐവി അണുബാധയുമായാണ് വീട്ടിലേക്ക് വരുന്നതെന്നാണ് വിവരം. ഇതേതുടര്‍ന്ന് ഗ്രാമത്തിലെ സ്ത്രീകള്‍ എല്ലാവരും ചേര്‍ന്ന് ഒന്നിച്ചാണ് എച്ച്‌ഐവി ബാധ തടയാന്‍ വേണ്ടി തീരുമാനമെടുത്തത്. ഇതേതുടര്‍ന്നാണ് ഇവര്‍ പുറത്തുനിന്ന് വരുമ്പോള്‍ എച്ച്‌ഐവി ടെസ്റ്റ് റിസള്‍ട്ടുമായി വീട്ടിലേക്ക് മടങ്ങിയാല്‍ മതിയെന്ന് സ്ത്രീകള്‍ തീരുമാനിച്ചത്. 2005ല്‍ ഈഗ്രാമത്തിലെ ഹെല്‍ത്ത് സെന്ററില്‍ നടന്ന മെഡിക്കല്‍ പരിശോധനയില്‍ 55 പേര്‍ക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. പത്തുവര്‍ഷത്തിനിടെ 44 ആളുകള്‍ എച്ച്‌ഐവി ബാധിച്ച് മരിക്കുകയും 12 പേര്‍ ചികിത്സയിലുമാണ്.
Next Story

RELATED STORIES

Share it