മുംബൈയില്‍ കെട്ടിടം തകര്‍ന്ന് ആറുമരണം

മുംബൈ: മുംബൈയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് ആറുപേര്‍ മരിച്ചു. നിരവധിപേര്‍ക്കു പരിക്കേറ്റു. ഗ്രാന്റ് റോഡിലെ കാമാത്തിപുര മേഖലയിലാണു സംഭവം. അഞ്ചുപേരെ രക്ഷപ്പെടുത്തിയതായും നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും അഗ്നിശമനസേന അറിയിച്ചു. രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് ഫയര്‍ എന്‍ജിനും മൂന്ന് ആംബുലന്‍സും രക്ഷാപ്രവര്‍ത്തനത്തിനെത്തി.
Next Story

RELATED STORIES

Share it