മുംബൈയില്‍ ഇറച്ചി വില്‍ക്കുകയോ കഴിക്കുകയോ ചെയ്യാം: സുപ്രിംകോടതി

മുംബൈയില്‍ ഇറച്ചി വില്‍ക്കുകയോ കഴിക്കുകയോ ചെയ്യാം: സുപ്രിംകോടതി
X
beefമുംബൈ; മുംബൈയിലെ ജനങ്ങള്‍ക്ക് ഇറച്ചി വില്‍ക്കുകയോ വാങ്ങുകയോ കഴിക്കുകയോ ചെയ്യാമെന്ന് സുപ്രിംകോടതി . ഇറച്ചി നിരോധനം ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മുംബൈയിലെ ഇറച്ചി നിരോധനം തടഞ്ഞ ഹൈക്കോടതി വിധിയെ സുപ്രിംകോടതി ശരിവച്ചു.

ജൈന ആഘോഷത്തോടനുബന്ധിച്ചാണ് മുംബൈയില്‍ നാലു ദിവസത്തേക്ക് ഇറച്ചി നിരോധനം വന്നത്. നിരോധനം ഹൈക്കോടതി പിന്നീട് തടഞ്ഞിരുന്നു. ഇതിനെതിരേ ജൈന സംഘടനകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
മതപരമായ ആഘോഷങ്ങളുടെ ഭാഗമായി ഇറച്ചി നിരോധിക്കേണ്ടതുണേ്ടാ എന്ന വിഷയത്തില്‍ ആറുമാസത്തിനകം ഹൈക്കോടതി തീരുമാനമറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
വടക്കേ ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ ജൈനമത ആഘോഷത്തെ തുടര്‍ന്ന്് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it