മുംബൈയിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശു മാതാവായി

മുംബൈ: 29 വര്‍ഷം മുമ്പ് മുംബൈയിലെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശുവായി പിറന്ന ഹര്‍ഷ ചൗദ ഷാ ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ഹര്‍ഷയുടെ ജനനത്തിനു വഴിയൊരുക്കിയ ഡോ. ഇന്ദിര ഹിന്ദുജയുടെ നേതൃത്വത്തിലുള്ള സംഘം തന്നെയായിരുന്നു മുംബൈ ജസ്‌ലോക് ആശുപത്രിയില്‍ ഹര്‍ഷയുടെ സിസേറിയന് നേതൃത്വം ന ല്‍കിയത്. അന്താരാഷ്ട്ര വനിതാദിനമായ ഇന്നലെയായിരുന്നു ശസ്ത്രക്രിയ. 1986 ആഗസ്ത് 6നാണ് ഹര്‍ഷ ജനിച്ചത്. ഹര്‍ഷയുടെ ജനനത്തിനു ശേഷം 1500 ടെസ്റ്റ്ട്യൂബ് ശിശുക്കള്‍ക്ക് ജന്മം നല്‍കിയതായി ഡോ. ഇന്ദിര ഹിന്ദുജ അറിയിച്ചു.
ടെസ്റ്റ്ട്യൂബ് ശിശുക്കള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുമെന്ന് ഇതിലൂടെ തെളിഞ്ഞതായും ഡോക്ടര്‍ പറഞ്ഞു. ശിവരാത്രി ദിനത്തില്‍ ആണ്‍കുഞ്ഞു പിറന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഒരാഴ്ചയ്ക്കകം ആശുപത്രിവിടാന്‍ കഴിയുമെന്നും ഹര്‍ഷയുടെ ഭര്‍ത്താവും അക്കൗണ്ടന്റുമായ ദിവ്യപാല്‍ ഷാ പറഞ്ഞു.
Next Story

RELATED STORIES

Share it