Idukki local

മീറ്റര്‍ റീഡിങ്ങില്‍ തിരിമറി; ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരേ നടപടിക്ക് സാധ്യത

അടിമാലി: റിസോര്‍ട്ട് നടത്തിപ്പുകാരുമായി ഒത്തുകളിച്ച് റീഡിങ് കുറച്ചുകാട്ടി വൈദ്യുതി ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരേ കടുത്തനടപടിക്ക് സാധ്യത. മീറ്റര്‍ റീഡിങ്ങില്‍ തിരിമറി കാട്ടിയതിനെതുടര്‍ന്ന് ചിത്തിരപുരം ഇലട്രിക്ക ല്‍ സെക്ഷന്‍ ഓഫിസിലെ സബ് എന്‍ജിനീയര്‍ ജോയി ജോര്‍ജിനെ അടിമാലി ഇലട്രിക്കല്‍ എക്‌സി. എന്‍ജിനീയര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ഇതെതുടര്‍ന്ന് ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. എറണാകുളത്ത് നിന്നു എത്തിയ വിജിലന്‍സ് വിഭാഗവും വാഴത്തോപ്പില്‍ നിന്നുള്ള വൈദ്യുതി മോഷണം കണ്ടെത്തുന്ന സംഘങ്ങളുമാണ് പരിശോധന നടത്തുന്നത്.
ചിത്തിരപുരം സെക്ഷന് കീഴില്‍ 240 വ്യാവസായിക കണക്ഷന്‍ ഉണ്ട്. ഇതുമുഴുവന്‍ പരിശോധിക്കും. ആരോപണ വിധേയനായ ജോയി ജോര്‍ജാണ് ഇവിടെ റീഡിങ് എടുത്തിരുന്നത്. വിജിലന്‍സ് വിഭാഗം രണ്ട് ദിവസം നടത്തിയ പരിശോധനയില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയ നടപടി ക്രമങ്ങളില്‍ തിരിമറി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ട് സ്ഥാപനങ്ങളില്‍ എക്‌സി.എന്‍ജിനിയര്‍ പരിശോധന നടത്തിയപ്പോ ള്‍ ബോര്‍ഡിന് ലക്ഷങ്ങള്‍ നഷ്ടം വന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഈ തുക ഉദ്യോഗസ്ഥനില്‍ നിന്നും സ്ഥാപന ഉടമകളില്‍ നിന്നും പിഴ സഹിതം ഈടാക്കുമെന്നും ഡിവിഷനല്‍ ഓഫിസര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it