kasaragod local

മീറ്റര്‍ ഘടിപ്പിക്കാത്ത ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടി

കാസര്‍കോട്: ഫെയര്‍ മീറ്റര്‍ ഘടിപ്പിക്കാത്ത ഓട്ടേറിക്ഷകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടികള്‍ ആരംഭിച്ചു. കാസര്‍കോട് നഗരത്തിലും വിദ്യാനഗറിലും പരിസര പ്രദേശങ്ങളിലും ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിക്കാത്ത പത്തോളം ഓട്ടോകള്‍ക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ കെ രാജീവന്‍ കേസെടുത്തു.
മീറ്റര്‍ ഘടിപ്പിക്കാതെ ഓടുന്ന ഓട്ടോകള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്. വിവിധ സ്റ്റാന്‍ഡുകളിലും സംഘം പരിശോധന നടത്തി.
ടാക്‌സ് അടക്കാത്തതും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുമായ നിരവധി വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. എല്ലാ വാഹനങ്ങളും മീറ്റര്‍ ഘടിപ്പിച്ചേ ഓടാവൂവെന്ന് ആര്‍ടിഒ പി എച്ച് സാദിക്ക് അലി അറിയിച്ചു. എഎംവിഐ സൂരജ് മൂര്‍ക്കോത്ത്, രമേശന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വംനല്‍കി.
Next Story

RELATED STORIES

Share it