മീന്‍ പിടിക്കാന്‍ പോയ തൊഴിലാളി കായലില്‍ വീണ് മരിച്ചു
BY Sumeera SMR28 April 2016 2:58 AM GMT
Sumeera SMR28 April 2016 2:58 AM GMT
മങ്കൊമ്പ്: കായലില്‍ ചൂണ്ടയിടാനായി വീട്ടില്‍ നിന്നു പോയ മല്‍സ്യത്തൊഴിലാളിയെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാവാലം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് നടുപ്പറമ്പ് വീട്ടില്‍ മാധവന്റെ മകന് സുരേന്ദ്രനാണ്(ചെറുക്കപ്പന്‍-56) മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ പുത്തനാറായിരം കായല്ച്ചിറയിലെ തേവര്‍കാട് ജെട്ടിക്ക് സമീപത്തെ കായലിലാണ് മൃതദേഹം കണ്ടത്.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെ പതിവുപോലെ ചൂണ്ടയിടാന്‍ കായലിലേക്ക് പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരികെയെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും രാത്രി വൈകിയും അന്വേഷണം നടത്തിയിരുന്നു. ഇന്നലെ കായലില്‍ മൃതദേഹം കണ്ട സമീപവാസികള്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഭാര്യ: ചന്ദ്രമതി മക്കള്‍: സുജി, സുനി, സുനില്‍

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT