മീന്‍പിടിത്തക്കാരുടെ മോചനം: അടിയന്തര നടപടിയെന്ന് ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: ഡിയാഗോ ഗാര്‍സിയയില്‍ തടവിലായ മല്‍സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കൊച്ചിയില്‍ നിന്ന് മേയ് 14ന് മീന്‍പിടിക്കാന്‍ പോയ ബോട്ടിലെ 19 മല്‍സ്യത്തൊഴിലാളികളെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന കാരണത്താല്‍ ഡിയാഗോ ഗാര്‍സിയയില്‍ വച്ച് ബ്രിട്ടീഷ് നാവികസേന അറസ്റ്റു ചെയ്തത്. ഇവരില്‍ ആറു പേര്‍ മലയാളികളും 12 പേര്‍ തമിഴ്‌നാട്ടുകാരും ഒരാള്‍ അസം സ്വദേശിയുമാണ്.
Next Story

RELATED STORIES

Share it