Fortnightly

മിസ്അബുബുന് ഉമൈര്‍

ചരിത്രം

മിസ്്അബുബ്‌നു ഉമൈര്‍ അതീവ സുന്ദരനും ആരോഗ്യ ദൃഢഗാത്രനുമായിരുന്നു. സമ്പന്നനും ഉന്നതകുലവംശജനുമായ മാതാപിതാക്കളുടെ അരുമസന്തതിയായ മിസ്അബ് ആഡംബരങ്ങളില്‍ മുഴുകി ജീവിച്ചു. മുഹമ്മദ് നബിയെ കുറിച്ചറിയാനിടയായപ്പോള്‍ അദ്ദേഹം ദാറുല്‍ അര്‍ഖമിലെ സന്ദര്‍ശകനായി മാറി. യൗവനയുക്തനായിരിക്കെതന്നെ മിസ്അബ് ഇസ്്‌ലാമിനെ പുണരുകയും ചെയ്തു.
എന്നാല്‍ മാതാവ് ഖുനാസ് തന്റേടിയായിരുന്നു. മിസ്അബിന് അവരെ പേടിയായിരുന്നു. ഉസ്്മാനുബ്‌നു തല്‍ഹ എന്നയാളില്‍നിന്നും മിസ്അബിന്റെ ഇസ്്‌ലാമികാശ്ലേഷണത്തെ കുറിച്ചറിഞ്ഞ അവര്‍ കലി തുള്ളി. അദ്ദേഹത്തെ അവര്‍ വിചാരണ ചെയ്തു. ദീര്‍ഘനേരം അദ്ദേഹവുമായി അവര്‍ തര്‍ക്കിച്ചു. മകനെ തിരിച്ചു തന്റെ വിശ്വാസത്തിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഖുനാസക്ക് ബോധ്യപ്പെട്ടു. അവര്‍ മിസ്അബിനെ വീട്ടില്‍ ബന്ധനസ്ഥനാക്കി. എന്നാല്‍ ഒരു ദിവസം മാതാവിന്റെയും കാവല്‍കാരുടെയും കണ്ണ്‌വെട്ടിച്ച് അദ്ദേഹം അബ്‌സീനിയിലേക്ക് യാത്രയായി.
മദീനക്കാരുമായുള്ള ഒന്നാം അഖബാ ഉടമ്പടിയോടെ പ്രവാചകന്‍ അദ്ദേഹത്തെ തന്റെ പ്രതിനിധിയായി മദീനയിലേക്ക് നിയോഗിച്ചു. അദ്ദേഹത്തിന്റെ പക്വമായ സമീപനങ്ങളും ഉദാരമായ പെരുമാറ്റവും മദീനയിലെ ജനങ്ങളെ ഹഠാദാകര്‍ഷിച്ചു. മദീനയില്‍ ഇസ്്‌ലാമിന് ശക്തമായ വേരോട്ടമുണ്ടാവുകയും മുഹമ്മദ് നബിയും അനുയായികളും അവിടേക്ക് യാത്രയാവുകയും ചെയ്തു.
മിസ്അബുബ്‌നു ഉമൈര്‍ ഉഹ്്ദുയുദ്ധത്തിന്നിടയില്‍ രക്തസാക്ഷിയാവുകയാണുണ്ടായത്. പ്രവാചകന്‍ ഇസ്‌ലാമിക പക്ഷത്തിന്റെ പതാക മിസ്അബിന്റെ കൈകളിലാണ് നല്‍കിയത്. ഘോരമായ യുദ്ധത്തിന്നിടയില്‍ അദ്ദേഹത്തിന്റെ വലംകൈ വെട്ടിമാറ്റപ്പെട്ടു. അപ്പോള്‍ മിസ്അബ് പതാക ഇടംകയ്യില്‍ വഹിച്ചു. രണാങ്കണത്തില്‍ രക്തസാക്ഷിയായി വീഴുംവരെയും അദ്ദേഹം ഇസ്്‌ലാമിന്റെ പതാക ഉയര്‍ത്തിപ്പിടിച്ചു. പൂര്‍ണ്ണമായും ശരീരം പൊതിയാനുള്ള കഫന്‍ പുടവയ്ക്ക് വകയില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം ഇഹലോകം വെടിഞ്ഞത്. മിസ്അബിന്റെ മൃതദേഹത്തിന് സമീപമെത്തിയ പ്രവാചകന്‍ 'അല്ലാഹുവിനോട് ചെയ്ത കരാര്‍ പൂര്‍ത്തീകരിച്ച ഒരു വിഭാഗം ആളുകള്‍ സത്യവിശ്വാസികളിലുണ്ട്' എന്ന ഖുര്‍ആന്‍ വചനം ഓതിയ ശേഷം ഇപ്രകാരം പറഞ്ഞു: 'മക്കയില്‍വെച്ച് ഞാന്‍ താങ്കളെ കണ്ടു. അന്ന് താങ്കളെപോലെ ആര്‍ഭാടപൂര്‍വ്വം വസ്ത്രമണിഞ്ഞ സുമുഖന്‍ വേറെ ആരുമുണ്ടായിരുന്നില്ല. ഇന്നിതാ താങ്കള്‍ പാറിപറന്ന തലമുടിയോടെ ഒരു തട്ടത്തില്‍.            ി
Next Story

RELATED STORIES

Share it