മിസോറാം സെക്രട്ടേറിയറ്റില്‍ അഗ്നിബാധ

ഐസ്വാള്‍: മിസോറാമില്‍ സിവില്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തിനു തീപിടിച്ച് ഒരുകോടിയോളം രൂപയുടെ നാശനഷ്ടം. തീപ്പിടിത്തത്തെത്തുടര്‍ന്ന് മൂന്ന് വകുപ്പുകളുടെ ഓഫിസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. വാര്‍ത്താവിതരണം, റവന്യൂ ഉന്നത സാങ്കേതികവിദ്യ, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ ഓഫിസുകളാണ് കത്തിനശിച്ചത്. ഒരു കോടിയോളം രൂപയുടെ സര്‍ക്കാര്‍ വസ്തുവഹകള്‍ കത്തിനശിച്ചതായി ഐസ്വാള്‍ ജില്ലാ എസ്പി ലാല്‍ ഹുലൈനാ ഫനായ് അറിയിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. തീപ്പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം.
Next Story

RELATED STORIES

Share it