മിസൈല്‍ സാങ്കേതിക നിയന്ത്രണ സംഘത്തില്‍ ഇന്ത്യക്ക് അംഗത്വം

ന്യൂഡല്‍ഹി: മിസൈല്‍ സാങ്കേതിക നിയന്ത്രണ സംഘത്തില്‍ (മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിം എംടിസിആര്‍) ഇന്ത്യയും അംഗമാവുന്നു. പ്രമുഖ മിസൈല്‍ വിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. അംഗരാജ്യങ്ങള്‍ക്ക് സംഘടനയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കാന്‍ തിങ്കളാഴ്ച വരെയാണ് സമയം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സംഘടനയിലേക്കുള്ള അംഗത്വത്തിന് ഇന്ത്യ അപേക്ഷിച്ചത്.
എംടിസിആറിലെ ചില അംഗരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തെ ശക്തമായി എതിര്‍ത്തിരുന്നു. കൂട്ടായ്മയില്‍ നിലവില്‍ 34 അംഗരാജ്യങ്ങളാണ് ഉള്ളത്. യുഎസ് പ്രസിഡന്റ് ഒബാമയുടെ ശക്തമായ പിന്തുണ എതിര്‍പ്പുകളെ മറികടക്കാന്‍ ഇന്ത്യക്ക് തുണയാവുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് ബാലിസ്റ്റിക് മിസൈലുകള്‍ക്കെതിരേയുള്ള ഹേഗ് കോഡ് ഓഫ് കണ്ടക്റ്റില്‍ അംഗമാവുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എംസിടിആര്‍ അംഗത്വത്തിനുള്ള പ്രധാന കടമ്പകളില്‍ ഒന്നാണിത്. അംഗരാഷ്ട്രങ്ങളുടെ എതിര്‍പ്പുകളെ മറികടക്കാന്‍ ഇന്ത്യക്ക് ഇതും തുണയായി. ആണവ വിതരണക്കാരുടെ സംഘടന ഉള്‍പ്പെടെയുള്ള കൂട്ടായ്മകളിലേക്കും ഇന്ത്യക്ക് യുഎസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it