മിസൈല്‍ പരീക്ഷണം: ഇറാന്‍ യുഎന്‍ പ്രമേയം ലംഘിച്ചെന്ന് അന്വേഷണസംഘം

വാഷിങ്ടണ്‍: അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷിച്ച ഒക്ടോബറിലെ ഇറാന്‍ നടപടി യുഎന്‍ രക്ഷാസമിതി പ്രമേയത്തിന്റെ ലംഘനമാണെന്ന് അന്താരാഷ്ട്ര അന്വേഷണസംഘം. ഇറാന്റെ ആണവപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്ന സംഘം 12 വര്‍ഷത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഒക്ടോബര്‍ 10നാണ് ഇമാദ് റോക്കറ്റ് പരീക്ഷിച്ചത്. അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇറാനെതിരേ കൂടുതല്‍ ഉപരോധത്തിന് സാധ്യതയേറി.
ഇറാനെതിരേ ശക്തമായ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, യുഎന്‍ ഉപരോധം ആവര്‍ത്തിക്കണമെങ്കില്‍ ചൈനയുടെയും റഷ്യയുടെയും അനുമതി ആവശ്യമാണ്. നേരത്തേ ഇറാനുമായി ആണവവിഷയത്തില്‍ ചര്‍ച്ച നടത്തിയത് ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക എന്നിവരാണ്. ഇറാന്‍ ആണവപദ്ധതി അവസാനിപ്പിക്കുമെന്ന വ്യവസ്ഥയില്‍ കഴിഞ്ഞ ജൂലൈയില്‍ യുഎന്‍ ഉപരോധം അവസാനിപ്പിച്ചിരുന്നു.
യുഎന്‍ പ്രമേയം ലംഘിച്ച ഇറാനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഫ്രാന്‍സും ബ്രിട്ടനും ആവശ്യപ്പെട്ടു. എന്നാല്‍, പുതിയ ഉപരോധം ചുമത്തുന്നത് ആണവകരാറിനെ അപകടത്തിലാക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു. യുഎന്‍ പരിശോധക സംഘത്തിന്റെ റിപോര്‍ട്ട് കഴിഞ്ഞ ദിവസമാണ് രക്ഷാസമിതി അംഗങ്ങള്‍ക്കു കൈമാറിയത്.
Next Story

RELATED STORIES

Share it