palakkad local

മിഷന്‍ ഇന്ദ്രധനുഷ് പരമാവധി പ്രയോജനപ്പെടുത്തുക: ജില്ലാ കലക്ടര്‍

പാലക്കാട്: വിവിധ കാരണങ്ങളാല്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് മിഷന്‍ ഇന്ദ്രധനുഷിലൂടെ കുത്തിവയ്പ്പ് എടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
മിഷന്‍ ഇന്ദ്രധനുഷുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇത് വരെ പൂര്‍ണമായോ ഭാഗികമായോ പ്രതിരോധ കുത്തിവയ്പ് എടുക്കുവാന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്ത പദ്ധതിയാണ് മിഷ്യന്‍ ഇന്ദ്രധനുഷ്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത ഘട്ടം ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ നടക്കും. എല്ലാ മാസവും ഏഴ് മുതല്‍ 14 വരെയുള്ള തിയ്യതികളിലാണ് കുത്തിവയ്പ്പ് എടുക്കുക. ജില്ലയിലെ മുഴുവന്‍ പബ്ലിക് ഹെല്‍ത്ത് സെന്ററുകളിലും കുത്തിവയ്പിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഡി എ ംഒ ഡോ. കെ പി റീത്ത അറിയിച്ചു. ഡിഫ്ത്തീരിയ ബാധിച്ച് മലപ്പുറത്ത് രണ്ട് കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ കുത്തിവയ്പിന്റെ കാര്യത്തില്‍ പരിഗണന നല്കണമെന്നും ഡിഎംഒ അറിയിച്ചു.
മഴക്കാല രോഗങ്ങള്‍ പിടിപ്പെടാതിരിക്കുവാന്‍ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും ഡ്രൈഡേ ആചരണം ശക്തമാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു വെള്ളിയാഴ്ച വിദ്യാലയങ്ങളിലും ശനിയാഴ്ച ഓഫിസുകള്‍, ഞായറാഴ്ച വീടുകളിലും പൊതുസ്ഥലങ്ങളിലും ഡ്രൈഡേ ആചരിക്കണം.
കെട്ടി കിടക്കുന്ന വെള്ളം ഒഴുകിപ്പോകുവാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുന്നതോടൊപ്പം പരിസരങ്ങളിലെ കന്നാസുകള്‍, ചിരട്ട തുടങ്ങി വെള്ളം കെട്ടികിടക്കുന്ന വസ്തുക്കള്‍ കമഴ്ത്തി കളയേണ്ടതാണ്. കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി അവയെ നശിപ്പിക്കുകയും കിണറുകള്‍ ക്ലോറിനേഷന്‍ നടത്തണമെന്നും അറിയിച്ചു.
Next Story

RELATED STORIES

Share it