മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്നു മുതല്‍

തിരുവനന്തപുരം: മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. മില്‍മ മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഇന്നലെ അര്‍ധരാത്രി മുതലാണ് സമരം ആരംഭിച്ചത്.

ഇതോടെ സംസ്ഥാനത്തെ പാല്‍വിതരണവും സംഭരണവുമെല്ലാം തകരാറിലാവും. ക്ഷീരകര്‍ഷകരെയും ഉപഭോക്താക്കളെയുമെല്ലാം സമരം ബാധിക്കും. മില്‍മ ചെയര്‍മാനുമായി ട്രേഡ് യൂനിയനുകള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അനിശ്ചിതകാല സമരത്തിലേക്കു കടക്കാന്‍ തീരുമാനമായത്.
നേരത്തേ സംയുക്ത സമര സമിതി മില്‍മ മേഖലാ ഓഫിസുകള്‍ക്കു മുന്നില്‍ സമരം നടത്തിവരുകയായിരുന്നു. വിവിധ ആവശ്യങ്ങളുയര്‍ത്തി അഞ്ചു വര്‍ഷത്തോളമായി ജീവനക്കാര്‍ സമരത്തിലായിരുന്നു. പെന്‍ഷന്‍ നടപ്പാക്കുക, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുക, സ്റ്റാഫ് പാറ്റേണ്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുക തുടങ്ങിയവയാണ് ജീവനക്കാരുടെ ആവശ്യങ്ങള്‍.
അതേസമയം, മില്‍മ സംയുക്ത തൊഴിലാളി യൂനിയന്‍ സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞുള്ള പാല്‍ സംഭരണവും വിപണനവും തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it