palakkad local

മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് മെഡിക്ലെയിം ഇന്‍ഷുറന്‍സ് പദ്ധതി

പാലക്കാട്: മില്‍മ മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂനിയന്‍, ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനി തൃശ്ശൂര്‍ ബ്രാഞ്ച് ഓഫിസുമായി സഹകരിച്ച് ക്ഷീര കര്‍ഷകര്‍ക്കായി മെഡിക്ലെയിം ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നു.
2016 ജൂലൈ 1 മുതല്‍ പദ്ധതി നിലവില്‍ വരും. യൂനിയനില്‍ പാല്‍ നല്‍കുന്ന ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങളില്‍ മുന്‍ വര്‍ഷം 90 ദിവസത്തില്‍ കുറയാതെ പാല്‍ നല്‍കിയ കര്‍ഷകരും അവരുടെ കുടുംബാംഗങ്ങളും, പ്രതിദിനം 50 ലിറ്ററും അതിനുമുകളിലും പാല്‍ വില്‍പ്പന നടത്തുന്ന മില്‍മ ഡീലര്‍മാരും അവരുടെ കുടുംബാംഗങ്ങളും, ക്ഷീരസംഘം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും, സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമതല പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും, സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഐ വര്‍ക്കര്‍മാരും അവരുടെ കുടുംബാംഗങ്ങളും, മില്‍മയുടെ നെയ്യ് വില്‍പ്പന പ്രോല്‍സാഹിപ്പിക്കുന്ന പ്രൊഫഷനല്‍ പാചകക്കാര്‍ എന്നിവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ചികില്‍സാ ധനസഹായം ഒരു വ്യക്തിക്ക്/ഒരു കുടുംബത്തിന് ഒരു വര്‍ഷം പരമാവധി 50,000/- രൂപ വരെ ആയിരിയ്ക്കും. പ്രതിദിന മുറിവാടക 500 രൂപയായും ഐസിയു വാടക 1000 രൂപയായും, അത്യാഹിത ആംബുലന്‍സ് ചാര്‍ജ്ജ് പരമാവധി 1000 രൂപയായും നിചപ്പെടുത്തിയിട്ടുണ്ട്.
ഒരു അസുഖത്തിന് ഡോക്ടറുടെ/നഴ്‌സിങ് ഫീസ്, മരുന്നുകള്‍, ടെസ്റ്റുകള്‍, രക്തം, ഓക്‌സിജന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ചെലവ്, ഡയാലിസിസ്, അനസ്‌തേഷ്യ, കീമോതെറാപ്പി പെയ്‌സ് മേക്കര്‍, റേഡിയോ തെറാപ്പി, കൃത്രിമാവയവങ്ങള്‍ എന്നിവയ്ക്കുള്ള ചാര്‍ജ്ജുകള്‍ ലഭിക്കുന്നതാണ്.
കൂടാതെ ഹെര്‍ണിയ അസുഖത്തിനും വലിയ ശസ്ത്രക്രിയയ്ക്കും വരുന്ന ചെലവുകളും ലഭിക്കുന്നതാണ്. എല്ലാവിധ രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും 01.07.2016 മുതല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്.
കൂടാതെ പദ്ധതിയില്‍ ചേര്‍ക്കുമ്പോള്‍ നിലവിലുള്ള അസുഖങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട്, കണ്ണൂര്‍, വടകര, കോഴിക്കോട്, കല്‍പ്പറ്റ, കോട്ടക്കല്‍, പട്ടാമ്പി, അട്ടപ്പാടി, പാലക്കാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മില്‍മയുടെ പി ആന്റ് വിഭാഗം ഓഫിസുകളിലോ തൊട്ടടുത്ത ആനന്ദ് മാതൃകാ ക്ഷീരസംഘത്തിലൊ ബന്ധപ്പെടാവുന്നതാണ്.
Next Story

RELATED STORIES

Share it