kasaragod local

മിമിക്രിയില്‍ നിരഞ്ജന് അന്ത്യോപചാരം അര്‍പ്പിച്ച് ഗോകുല്‍നാഥ്

കാസര്‍കോട്: അവതരണത്തില്‍ പുതുമകള്‍ സൃഷ്ടിച്ചു ഹൈസ്‌ക്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രിയില്‍ ബന്തടുക്ക ജിഎച്ച്എസ്എസിലെ ഗോകുല്‍നാഥ് ഒന്നാമതെത്തി. പത്താന്‍കോട്ട് വീരമൃത്യു വരിച്ച ലഫ്.കേണല്‍ നിരഞ്ജന്റെ ഔദ്യോഗികബഹുമതികളോടെയുള്ള സംസ്‌കാരം അവതരിപ്പിച്ചു ഗോകുല്‍നാഥ് കാണികളുടെ കയ്യടിനേടി.
കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്ന വെള്ളാപ്പളിയെയും കെ സുരേന്ദ്രനെയും അവതരിപ്പിച്ച പള്ളിക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി സതീഷ് രണ്ടാം സ്ഥാനവും നേടി. എന്നാല്‍ മല്‍സരത്തില്‍ പങ്കെടുത്ത ആറുപേര്‍ക്കും എ ഗ്രേഡ് ലഭിച്ചിരുന്നെങ്കിലും പൂച്ച, പട്ടി, ട്രെയിന്‍ തുടങ്ങിയ പതിവ് ശബ്ദങ്ങള്‍ തന്നെയാണ് മിക്ക കുറ്റികളും അവതരിപ്പിച്ചത്. സിനിമാ നടന്മാരുടെ അനുകരണങ്ങളും പതിവ് ശൈലിയില്‍ നിന്നും മാറിയില്ല. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മല്‍സരത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ മാത്രമാണ് മല്‍സരിച്ചത്. വിവിധ തരത്തിലുള്ള കൂര്‍ക്കം വലിയുടെ ശബ്ദം അനുകരിച്ച മഞ്ചേശ്വരം ഉദയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഫൗസീന ഒന്നാം സ്ഥാനം നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എടനീര്‍ സ്വാമിജീസ് സ്‌കൂളിലെ എസ് ശ്രദ്ധയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
Next Story

RELATED STORIES

Share it