kozhikode local

മിന്നും വിജയവുമായി പി ടി എ റഹീം

കോഴിക്കോട്: കുന്ദമംഗലത്ത് കണക്കുക്കൂട്ടലുകളെല്ലാം തെറ്റിച്ച് പിടിഎ റഹീമിന് മിന്നും ജയം. 11,205ന്റെ മികച്ച ലീഡുമായാണ് റഹീം തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഉറച്ച സീറ്റെന്ന് അവകാശപ്പെടുന്ന കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച് എതിരാളികളെ ഞെട്ടിച്ച കരുത്തുമായി വന്ന അഡ്വ. ടി സിദ്ദീഖ് ജന്മനാട്ടിലെ കന്നിയങ്കത്തില്‍ റഹീമിനെ പിടിച്ചുകെട്ടുമെന്ന് വ്യാപകമായ പ്രചാരണമുണ്ടായിരുന്നു.
എന്നാല്‍, 2011ല്‍ മുസ്‌ലിംലീഗിലെ യുസി രാമനോട് നേടിയ 3269 വോട്ടിന്റെ ഭൂരിപക്ഷം മൂന്നര ഇരട്ടിയിലധികം വര്‍ധിപ്പിച്ചാണ് റഹീം, കുന്ദമംഗലത്തെ ഇടതുപാളയത്തില്‍ ചേര്‍ത്തുനിര്‍ത്തിയത്.
ആദ്യ അരമണിക്കൂറിലെ ലീഡ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായിരുന്നെങ്കിലും പിന്നീട് ഒരു ഘട്ടത്തില്‍പോലും സിറ്റിങ് എംഎല്‍എയെ മറികടക്കാന്‍ കഴിഞ്ഞില്ല. 12 വര്‍ഷം കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും അഞ്ചു വര്‍ഷം വൈസ് പ്രസിഡന്റുമായിരുന്ന റഹീം മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
അതിനിടയില്‍ മുസ്‌ലിംലീഗ് വിട്ട് ലീഗ് റഹീം വിഭാഗം എന്നപേരില്‍ പാര്‍ട്ടിയുണ്ടാക്കി. കെഎംസിസിയില്‍ പോലും തന്റേതായ വിഭാഗമുണ്ടാക്കാന്‍ അദ്ദേഹത്തിനായി. 2006ലെ തിരഞ്ഞെടുപ്പില്‍ കൊടുവള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനെതിരേ നേടിയ വന്‍ വിജയം കേരള രാഷ്ട്രീയ ചരിത്രത്തിലെതന്നെ മികച്ച അധ്യായങ്ങളിലൊന്നാണ്. 7506വോട്ടിനായിരുന്നു ലീഗ് കോട്ടയില്‍ റഹീം വിള്ളല്‍ വീഴ്ത്തിയത്. 2011ല്‍ കുന്ദമംഗലത്ത് സിറ്റിങ് എംഎല്‍എ ലീഗിലെ യു സി രാമനെ അടിയറവ് പറയിച്ച് ഒരിക്കല്‍ക്കൂടി ലീഗിനെതിരേ വെന്നിക്കൊടി നാട്ടാന്‍ അദ്ദേഹത്തിനായി.
Next Story

RELATED STORIES

Share it