kannur local

മിന്നല്‍ പരിശോധന; ജില്ലയില്‍ 110 ബസ്സുകള്‍ക്കെതിരേ നടപടി

കണ്ണൂര്‍: ജില്ലയില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ബസ്സുകളില്‍ മിന്നല്‍ പരിശോധന നടത്തി. ചക്കരക്കല്ല്, ചാലോട്, കണ്ണൂര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, കണ്ണൂര്‍ എന്‍ബിഎസ്, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, തലശ്ശേരി ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ മുതിര്‍ന്ന പൗരന്‍മാരുടെ സീറ്റ് കൃത്യമായി സംവരണം ചെയ്യാത്ത 110 ബസുകള്‍ക്കെതിരേ നടപടിയെടുത്തു.
അനധികൃത ചവിട്ടുപടി ഘടിപ്പിച്ച 20ഓളം ബസ്സുകള്‍ക്കെതിരേയും സ്റ്റീരിയോ, കാബിന്‍ സെപറേഷന്‍ തുടങ്ങിയ മറ്റ് നിയമലംഘനങ്ങള്‍ക്കെതിരേയും നടപടികള്‍ സ്വീകരിച്ചു.
ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനം ഓടിച്ച ഒരാള്‍ക്കെതിരേയും കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്ത 15ഓളം പേര്‍ക്കെതിരേയും നടപടിയെടുത്തു.
കണ്ണൂര്‍ ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജില്ലയിലെ ജോയിന്റ് ആര്‍ടിഒമാരും, എംവിഐ, എഎംവിഐമാരും പങ്കെടുത്തു. പരിശോധന കര്‍ശനമായി തുടരുമെന്ന് കണ്ണൂര്‍ ആര്‍ടിഒ സി ജെ പോള്‍സണ്‍ അറിയിച്ചു.—
Next Story

RELATED STORIES

Share it