malappuram local

മിനി സിവില്‍സ്റ്റേഷന്‍ സാമൂഹിക വിരുദ്ധരുടെ കൈകളില്‍ അഡ്വ. കെ സി നസീര്‍ നന്നമ്പ്രയില്‍ പര്യടനം നടത്തി

തിരൂരങ്ങാടി: സിവില്‍ സ്റ്റേഷ ന്‍ സാമൂഹികവിരുദ്ധരുടെ താവളമായി മാറുന്നു. ചെമ്മാട് ബ്ലോക്കിന് സമീപം സ്ഥിതിചെയ്യുന്ന തിരൂരങ്ങാടി മിനി സിവില്‍സ്‌റ്റേഷനാണ് രാത്രിയുടെ മറവില്‍ സാമൂഹികദ്രോഹികളുടെ വിഹാര കേന്ദ്രമായി മാറുന്നത്.
നേരം ഇരുട്ടിയാല്‍ മദ്യപന്‍മാരുടെ വിളയാട്ടമാണ്. ജോ. ആര്‍ടിഒ ഓഫിസ്, സിവില്‍ സപ്ലൈസ്, എംപ്ലോയ്‌മെന്റ്, ലീഗല്‍ മെട്രോളജി തുടങ്ങി ഏതാനും ഓഫിസുകള്‍ മിനി സിവില്‍ സ്റ്റേഷനിലാണ് സ്ഥിതിചെയ്യുന്നത.് ചുറ്റുമതില്‍കെട്ടി ഗേറ്റ്സ്ഥാപിച്ചെങ്കിലും രാത്രികാലങ്ങളില്‍ പോലും ഗേറ്റ് അടച്ചിടാത്തതിനാലാണ് സാമൂഹിക ദ്രോഹികള്‍ വിലസുന്നത്.
സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നിരവധി മദ്യകുപ്പികളാണ് ചുറ്റും പരന്ന് കിടക്കുന്നത്. നിലവില്‍ സിവില്‍ സ്റ്റേഷനില്‍ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്നത് കൊണ്ടുതന്നെ വളപ്പിനുള്ളിലേക്ക് ലോഡ് വാഹനങ്ങള്‍ കയറ്റുവാന്‍ ബ്ലോക്ക് ഓഫിസ് വളപ്പിനോട് ചേര്‍ന്ന് ചുറ്റുമതിലിന്റെ ഭാഗം പൊളിച്ചുമാറ്റിയതും ഇവര്‍ക്ക് ഏറെ സൗകര്യമായി.
Next Story

RELATED STORIES

Share it