Wheels

മിനി ക്ലബ്മാന്‍ ഉടന്‍ വിപണിയില്‍

മിനി ക്ലബ്മാന്‍ ഉടന്‍ വിപണിയില്‍
X
.
04-mini-clubman-concept-geneva-1
ബ്രീട്ടീഷ് വാഹന നിര്‍മാതാക്കളായ മിനിയുടെ പുതിയ മോഡലായായ മിനി ക്ലബ്മാന്‍ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. സെപ്റ്റംബര്‍ 19 മുതല്‍ 27 വരെ ഫ്രങ്ക്ഫര്‍ട്ടില്‍ വച്ച് നടക്കുന്ന ഒട്ടോ ഷോയിലാണ് കാര്‍ അവതരിപ്പിക്കുക. ഒകാടോബര്‍ 31ന് വാഹനം വിപണയിലെത്തിക്കും. കൂപ്പറിന്റെ ആദ്യ കോംപാക്റ്റ് സെഗ്‌മെന്റ് മോഡലാണു 4 ഡോര്‍ മോഡല്‍ ക്ലബ്മാന്‍. 5 ഡോര്‍ മോഡലിനെക്കാള്‍ 27 സെന്റീമീറ്റര്‍ കൂടുതല്‍ നീളമുണ്ട് പുതിയ മോഡലിന്. 360 ലിറ്ററാണു ബൂട്ട്‌സ്‌പേസ്. പുറകിലെ സീറ്റു മടക്കിവെക്കുകയാണെങ്കില്‍ 1260 ലിറ്റര്‍ അധിക ലഗേജ് ഉള്‍ക്കൊള്ളിക്കാനാവും. എട്ടു സ്പീഡ് സ്‌റ്റെപ്‌ട്രോണിക് ഗിയര്‍ബോക്‌സ്, മിനി യുവേഴ്‌സ് ഇന്റീരിയര്‍ സ്‌റ്റൈല്‍സാണ് മറ്റു പ്രധാന ഗുണങ്ങളായി കമ്പനി ഉയര്‍ത്തിക്കാണിക്കുന്നത്.

mini-clubman-cooper-d-04
.
മിനി കണക്ടഡ് ഇന്‍ കാര്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഒറിജിനല്‍ മിനി ആക്‌സസറീസ്, വൈദ്യുതി ഉപയോഗിച്ചു ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഇലക്ട്രിക് പാര്‍ക്കിങ് ബ്രെയ്ക്ക്  തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍.  മിനി ട്വിന്‍പവര്‍ ടര്‍ബോ ടെക്‌നോളജിയില്‍ അധിഷ്ഠിതമാണ് എന്‍ജിനുകള്‍. രണ്ട് എസ് വേരിയന്റുകളും ഒരു വണ്‍ വേരിയന്റും അടക്കം മൂന്നു പെട്രോള്‍ മോഡലുകള്‍. 141 കിലോവാട്ട്/ 192 എച്ച്പി കരുത്തുള്ള 4 സിലിണ്ടര്‍ എന്‍ജിന്‍. മൂന്നു ഡീസല്‍ വേരിയന്റുകളുണ്ട്. 100 കിലോവാട്ട്/ 150 എച്ച്പി കരുത്താണു ഡി ക്ലബ്മാന്‍ ഡീസല്‍ എന്‍ജിന്‍. ഡി ക്ലബ്മാന്‍ (85 കിലോവാട്ട്/ 116 എച്ച്പി), എസ് ഡി ക്ലബ്മാന്‍ (140 കിലോവാട്ട്/ 190 എച്ച്പി) എന്നിവയാണ് ക്ലബ്മാന്റെ ഡീസല്‍ മോഡലുകള്‍.
Next Story

RELATED STORIES

Share it