മിനി ഐപിഎല്‍ വരുന്നു



ധര്‍മശാല: ക്രിക്കറ്റിനെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഐപിഎല്ലിന് പുറമേ ഇനി മിനി ഐപിഎല്‍ ടൂര്‍ണമെന്റും.
എല്ലാം വര്‍ഷവും സപ്തംബറില്‍ വിദേശത്ത് ഐപിഎല്‍ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് മിനി ഐപിഎല്‍ നടത്താനാണ് ബിസിസിഐയുടെ തീരുമാനം. ഈ വര്‍ഷം സപ്തംബറിലാണ് മിനി ഐപിഎല്ലിന്റെ ആദ്യ എഡിഷന്‍ ആരംഭിക്കുന്നത്.
ഇതില്‍ ഐപിഎല്‍ നിലവില്‍ മല്‍സരിക്കുന്ന എല്ലാ ടീമുകളും പങ്കെടുക്കും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന്റെ തിയതിയും വേദിയും പിന്നീട് തീരുമാനിക്കുമെന്ന് ബിസിസി ഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ അറിയിച്ചു.
അതേസമയം, സയ്ദ് മുഷ്താഖ് അലി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റിനു പകരം പുതിയ പ്രാദേശിക ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങാനും ഇന്നലെ നടന്ന ബിസിസിഐ വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it