kasaragod local

മിനിലോറി മറിഞ്ഞ് കോണ്‍ക്രീറ്റ് മെഷീന്‍ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

കാസര്‍കോഡ്: മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ  കോണ്‍ക്രീറ്റ് മെഷീന്‍ ദേഹത്ത് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കര്‍ണ്ണാടക ദാര്‍വാര്‍ഡ് കോട്ടഗരയിലെ മഞ്ചപ്പ(30) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കടംബാറിലാണ് അപകടം. കോണ്‍ക്രീറ്റ് തൊഴിലാളികളെയും കൊണ്ടുവരികയായിരുന്ന മിനിലോറിയാണ് അപകടത്തില്‍ പ്പെട്ടത്. അപകടത്തില്‍പ്പെട്ട മറ്റു തൊഴിലാളികളായ മുത്തുജ(48), ശേഖപ്പ(46), ഉമേഷ്(35),ഹനിമേഷ് (23) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it