thrissur local

മിനിയേച്ചര്‍ ചിത്രകലാപൂരത്തിന് ഇന്ന് കൊടിയിറക്കം

തൃശൂര്‍: രാജ്യാന്തര മിനിയേച്ചര്‍ ചിത്രകലയുടെ മഹോല്‍സവ വേദിയായി മാറിയ മിനിയേച്ചര്‍ പെയിന്റേഴ്‌സ് ക്യാംപ് ഇന്ന് സമാപിക്കും. തൃശൂര്‍ പൂരത്തിന്റെ തിരക്കൊഴിഞ്ഞ നഗരത്തില്‍ ലഘുചിത്രങ്ങളുടെ മറ്റൊരു പൂരമഹോല്‍സവത്തിനുകൂടിയാണ് പരിസമാപ്തിയാകുന്നത്.
കേരള ലളിതകലാ അക്കാദമി അങ്കണത്തില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നടന്നു വരുന്ന രാജ്യാന്തര മിനിയേച്ചര്‍ പെയിന്റേഴ്‌സ് ക്യാംപില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി അമ്പതിലേറെ കലാകാരന്മാരാണ് സര്‍ഗസൃഷ്ടി നടത്തിയത്. വിവിധ മിനിയേച്ചര്‍ പെയിന്റിങ് ശൈലികള്‍ ഒരുമിക്കുന്ന വിപുലമായ രാജ്യാന്തര ക്യാംപ് ആദ്യമായാണ് കേരളത്തില്‍ നടക്കുന്നത്.
കാംഗ്ര, ബഷോലി, പഹാടി, ഗരുഡാദ്രി, പട്ട മുഗള്‍, ജയ്പൂര്‍, തഞ്ചാവൂര്‍, മൈസൂര്‍, പിഥോറ, ചെറിയന്‍, ചിത്രകഥി, ബംഗാളി പടചിത്രം, കുറുമ്പ, കാലിഗ്രഫി, താളിയോലചിത്രം, കേരളീയ ചുമര്‍ചിത്രം തുടങ്ങിയ രചനാ ശൈലികളില്‍ ക്യാംപില്‍ രചിച്ച ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക് നവീനമായ ചിത്രവായനക്ക് അവസരമൊരുക്കി. കേരള ലളിതകലാ അക്കാമി സെക്രട്ടറി വൈക്കം എം കെ ഷിബു അധ്യക്ഷക വഹിക്കുന്ന സമാപന സമ്മേളനം പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. എം എസ് ജയ ഐഎഎസ് ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it