malappuram local

മിനിപമ്പയിലെ അസൗകര്യങ്ങള്‍ പരിഹരിക്കും: മന്ത്രി

കുറ്റിപ്പുറം: മിനിപമ്പയിലെ അസൗകര്യങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കണ്ടെത്തി പാര്‍ക്കിങിനായുള്ള സ്ഥലം കണ്ടെത്തും. ഇരുട്ടകറ്റാനുള്ള സ്ഥിരം സംവിധാനമൊരുക്കും.
മണ്ഡലം മകരവിളക്ക് കാലയളവില്‍ മിനിപമ്പയിലെത്തുന്നവര്‍ക്കെല്ലാം ഇന്‍ഷുറന്‍ പരിരക്ഷ പരിഗണിക്കുമെന്നും മിനിപമ്പയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മന്ത്രി പറഞ്ഞു. മുന്‍ എംപി സി ഹരിദാസ്, തവര്‍ പഞ്ചായത്ത് പ്രസിഡന്റ് സുബ്രമണ്യന്‍, ഡിടിപിസി സെക്രട്ടറി ഉമ്മര്‍ കോയ, അഡ്വ രോഹിത്ത്, അഡീഷണല്‍ തഹ്‌സില്‍ദാര്‍ അഷ്‌റഫ്, നിളയോരം പാര്‍ക്ക് മാനാജര്‍ മോനുട്ടി പൊയ്‌ലിശേരി, ഇ പി രാജീവ്, സി മൊയ്തീന്‍ കുട്ടി, കെപി അസീസ്, അയ്യപ്പ സേവ സംഘം കോര്‍ഡിനേറ്റര്‍ കണ്ണന്‍ പന്താവൂര്‍, ജില്ലാ സെക്രട്ടറി വി വി മുരളീധരന്‍, എന്നിവരും മന്ത്രിയെ അനുഗമിച്ചു.
സന്ദര്‍ശനത്തിന്റെ ഭാഗമായി മന്ത്രി എ പി അനില്‍ കുമാര്‍ അന്നദാന ക്യാമ്പ് സന്ദര്‍ശിച്ചു. അഖില ഭാരത അയ്യപ്പ സേവ സംഘം കുറ്റിപ്പുറം മിനിപമ്പയില്‍ നടത്തുന്ന അന്നദാന ക്യാമ്പില്‍ ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് മന്ത്രിയെത്തിയത്.
മന്ത്രിയെ അയ്യപ്പ സേവ സംഘം സംസ്ഥാന പ്രസിഡണ്ട് സി ഹരിദാസ് ജില്ലാ സെക്രട്ടറി വി വി മുരളീധരന്‍, കോ-ഓഡിനേറ്റര്‍ കണ്ണന്‍ പന്താവൂര്‍, ജയന്‍ മാന്തടം, രാജേഷ് പ്രശാന്തിയില്‍, പി ഗോപ, സുനില്‍ മദിരിശേരിമന്ത്രിയെ സ്വീകരിച്ചു.
Next Story

RELATED STORIES

Share it