Second edit

മിതൈനും കന്നുകാലികളും

മിതൈന്‍ വാതകം പുറത്തുവിടുന്നത് ആഗോള താപനം വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്നു. കാര്‍ബണ്‍ഡയോക്‌സൈഡ് പോലെയാണ് മിതൈനും. ജൈവവസ്തുക്കള്‍ ജീര്‍ണിക്കുമ്പോള്‍ മിതൈന്‍ ഉണ്ടാവുന്നു. ചില ചതുപ്പുകളില്‍ ഇടയ്ക്ക് തീപ്പിടിക്കുന്നത് ഇതുകൊണ്ടാണ്. കന്നുകാലികളാണ് മിതൈന്‍ ഉല്‍പാദിപ്പിക്കുന്നതില്‍ മുമ്പില്‍. പ്രത്യേകിച്ചും അയവിറക്കുന്നതരം. കന്നുകാലികളുടെ ആമാശയത്തില്‍ ജീവിക്കുന്ന ബാക്റ്റീരിയപോലുള്ള ജീവികള്‍ കാര്‍ബണ്‍ഡയോക്‌സൈഡും ഹൈഡ്രജനും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിനു സഹായിക്കുന്നു. മിതൈന്‍ ആണ് അതിന്റെ ഉപോല്‍പ്പന്നം. ലോക ഭക്ഷ്യ-കൃഷി സംഘടന(എഫ്എഒ)യുടെ അഭിപ്രായത്തില്‍ വര്‍ഷം 100 ദശലക്ഷം മെട്രിക് ടണ്‍ മിതൈന്‍ ഇങ്ങനെ കന്നുകാലികള്‍ പുറത്തേക്കുവിടുന്നുണ്ട്. കാര്‍ബണ്‍ഡയോക്‌സൈഡിന്റെ 25 ഇരട്ടി ശക്തിയുള്ള മിതൈന്‍ ആഗോളതാപനം വര്‍ധിപ്പിക്കുന്നതില്‍ 14 ശതമാനം ഉത്തരവാദിയാണ്.
കന്നുകാലികളെ വളര്‍ത്തി നിത്യവൃത്തി കഴിക്കുന്ന ന്യൂസിലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ ഇതിനൊരു പരിഹാരം തേടുകയാണ്. കന്നുകാലികളോട് ഏമ്പക്കമിടരുതെന്നു കല്‍പിക്കാനാവില്ല. അതിനാല്‍ മറ്റു ചില പൊടിക്കൈകളെക്കുറിച്ചാണ് രാജ്യത്തെ ഒരു പ്രമുഖ ഗവേഷണസ്ഥാപനം ആലോചിക്കുന്നത്. മിതൈന്‍ ഉല്‍പാദിപ്പിക്കുന്ന എന്‍സൈമുകളെ നിര്‍വീര്യമാക്കുന്ന മരുന്നുകളാണ് ഒരു വഴി.
Next Story

RELATED STORIES

Share it