മിച്ചഭൂമി വ്യാജരേഖ ചമച്ച് വിറ്റു; ഒമ്പത് പേര്‍ക്കെതിരേ വിജിലന്‍സ് കേസ്

കണ്ണൂര്‍: മിച്ചഭൂമിയായ അഞ്ചരക്കണ്ടി കറപ്പത്തോട്ടം വ്യാജരേഖ ചമച്ച് വില്‍പന നടത്തിയ സംഭവത്തില്‍ ഒമ്പതു പേര്‍ക്കെതിരേ വിജിലന്‍സ് കേസ്. തോട്ടമെന്ന നിലയില്‍ നിലനിര്‍ത്തേണ്ട കറപ്പത്തോട്ടം രേഖയില്‍ മാറ്റംവരുത്തി മുറിച്ച് വില്‍പന നടത്തിയെന്നാണ് പരാതി. കെ ടി പ്രഭാകരന്‍(അഞ്ചരക്കണ്ടി മുന്‍ സബ് രജിസ്ട്രാര്‍), കെ ബാലന്‍(അഞ്ചരക്കണ്ടി മുന്‍ സബ് രജിസ്ട്രാര്‍), അബ്ദുല്‍ ജബ്ബാര്‍ ഹാജി, അഡ്വ. നിസാര്‍ അഹ്മദ്, എ പി എം ഫല്‍ഗുനന്‍(അഞ്ചരക്കണ്ടി മുന്‍ വില്ലേജ് ഓഫിസര്‍), ടി ഭാസ്‌കരന്‍ (അഞ്ചരക്കണ്ടി മുന്‍ വില്ലേജ് ഓഫിസര്‍), ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങി ഒമ്പതു പേര്‍ക്കെതിരേയാണ് വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇരിട്ടി സ്വദേശിയായ എ കെ ഷാജി വിജിലന്‍സിന് ഇതു സംബന്ധിച്ചു നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.
Next Story

RELATED STORIES

Share it