Idukki local

മിച്ചഭൂമിക്ക് പട്ടയമില്ല; മാങ്കുളത്ത് കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

മാങ്കുളം: സര്‍ക്കാര്‍ ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്ത ഭൂമിക്ക് ഉടന്‍ പട്ടയം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയ പാതാ ഉപരോധമുള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികലുമായി കര്‍ഷകര്‍ രംഗത്തുവരുന്നു.
ഇതിനായി ഭൂ അവകാശ സംരക്ഷണസമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ചു പ്രചാരണ പരിപാടികള്‍ ആരംഭിച്ചു.കോണ്‍ഗ്രസ് മുന്‍ ബൂത്ത് പ്രസിഡന്റ് ജോര്‍ജുകുട്ടി മണിമലയില്‍ ചെയര്‍മാനും ആഗസ്തി ഉലഹന്നാന്‍ കണ്‍വീനറുമാണ്.
മാങ്കുളം വില്ലേജിലെ പട്ടയം വിതരണം സംബന്ധിച്ച 2013 നവംബര്‍ 15നു ഇടുക്കി ജില്ലാ കലക്ടര്‍ ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നല്‍കിയ കത്തില്‍ സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ അധിവസിക്കുന്ന 1116 പേര്‍ക്ക് പട്ടയം നല്‍കുന്നതിന് യാതൊരു തടസ്സവും നിലവിലില്ല എന്നു വ്യക്തമാക്കിയിരുന്നു. രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഈ കത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
മാങ്കുളത്ത് കര്‍ഷകര്‍ക്ക് വിതരണത്തിന് നീക്കിവെച്ച ഭൂമിയുള്‍പ്പെടെ റീ സര്‍വേ റിക്കാര്‍ഡില്‍ സര്‍ക്കാര്‍ ഭൂമിയെന്നും പിന്നീട് വനഭൂമിയെന്നും റരേഖപ്പെടുത്തിയത് പട്ടയം നല്‍കാതിരിക്കാനുള്ള വനം വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും ഗൂഢാലോചനയുടെ ഫലമാണെന്നും 1980ല്‍ റവന്യൂവകുപ്പ് പുറപ്പെടുവിച്ച ലാന്‍ഡ് യൂട്ടിലൈസേഷന്‍ സംബന്ധിച്ച ഉത്തരവിലെ 5189 ഏക്കര്‍ഭൂമിയും ഉടന്‍ അളന്നുതിരിച്ച് വനഭൂമിയില്‍ നിന്നും വേര്‍തിരിക്കണമെന്നും പട്ടയനടപടികള്‍ ആരംഭിക്കണമെന്നുമാണ് ഭൂ അവകാശ സംരക്ഷണസമിതി ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it