Kollam Local

മികവ് കാട്ടി ഐടി; തോല്‍പ്പിച്ചത് കണക്ക്

കൊല്ലം: എസ്എസ്എസ്എല്‍സി പരീക്ഷ റിസര്‍ട്ട് വന്നപ്പോള്‍ കുട്ടികളില്‍ ഏറെ മികവ് കാട്ടിയത് ഐടിക്ക്. കൂടുതല്‍ പേരെ തോല്‍പ്പിച്ചത് കണക്കും. ജില്ലയില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ മികവ് കാട്ടിയ വിഷയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. ജില്ലയില്‍ ഈ വിഷയം എഴുതിയ 34231 പേരും വിജയിച്ചു. മറ്റ് പരീക്ഷ എഴുതിയവരില്‍ ഒമ്പത് പേര്‍ ഈ പരീക്ഷ എഴുതാത്തത് കൊണ്ടുമാത്രമാണ് ഗ്രേഡ് ലഭിക്കാതെ പോയത്. 19819 കുട്ടികള്‍ക്കാണ് ഈ വിഷയത്തില്‍ എ പ്ലസ് ഗ്രേഡ് ലഭിച്ചത്. 12902 പേര്‍ക്ക് എയും 1342 പേര്‍ക്ക് ബി പ്ലസും 150 പേര്‍ക്ക് ബിയും അഞ്ചുപേര്‍ക്ക് സി പ്ലസും ഗ്രേഡ് ലഭിച്ചത്. ഈ വിഷയത്തില്‍ പരീക്ഷ എഴുതിയവര്‍ക്ക് ലഭിച്ച കുറഞ്ഞ ഗ്രേഡ് സി ആണ്. അതും നാലുപേര്‍ക്ക്. ഡി പ്ലസ്, ഡി എന്നീ ഗ്രേഡുകള്‍ ആര്‍ക്കും ലഭിച്ചിട്ടില്ല.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കഴിഞ്ഞാല്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് ഫസ്റ്റ് ലാംഗ്വേജ് രണ്ടാം പേപ്പറിനാണ്. 17530 പേര്‍ക്കാണ് എ പ്ലസ് ലഭിച്ചത്. ഈ വിഷയത്തിന് 5731 പേര്‍ക്ക് എ ഗ്രേഡും 4066 പേര്‍ക്ക് ബി പ്ലസും 2923 പേര്‍ക്ക് ബിയും 1750 പേര്‍ക്ക് സി പ്ലസും 1365 പേര്‍ക്ക് സിയും 810 പേര്‍ക്ക് ഡി പ്ലസുമാണ്. 34 പേര്‍ മാത്രമാണ് പരാജയപ്പെട്ടത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരാജയപ്പെട്ട വിഷയം കണക്കാണ്. 503 കുട്ടികളാണ് ഡി ഗ്രേഡ് നേടി ഈ വിഷയത്തിന് പരാജയപ്പെട്ടത്. ഏറ്റവും കുറച്ച് പേര്‍ക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചതും ഈ വിഷയത്തിന് തന്നെയാണ്. 5277 പേര്‍ക്ക്.
മറ്റ് വിഷയങ്ങളില്‍ എ പ്ലസ് കിട്ടിയവരുടേയും തോറ്റവരുടേയും എണ്ണം ക്രമത്തില്‍: ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് ഒന്ന്-14900, 52. ഇംഗ്ലീഷ്-10549,119. തേര്‍ഡ് ലാംഗ്വേജ്-11613, 419. സോഷ്യല്‍ സയന്‍സ്-5645, 97. ഫിസിക്‌സ്-9203, 198. കെമിസ്ട്രി-9381, 173. ബയോളജി-8136, 107.
Next Story

RELATED STORIES

Share it