മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരം കൊല്ലത്തിന്

തിരുവനന്തപുരം: കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരത്തിന് കൊല്ലം ജില്ലാ പഞ്ചായത്തിനെ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം തിരഞ്ഞെടുത്തു. മികച്ച ബ്ലോക്ക് പഞ്ചായത്തുകളായി കൊട്ടാരക്കരയും വേങ്ങരയും തിരഞ്ഞെടുക്കപ്പെട്ടു.
കുലശേഖരപുരം, അങ്ങാടിപ്പുറം, പുലാമന്തോള്‍ ഗ്രാമപഞ്ചായത്തുകളും ദേശീയ അംഗീകാരത്തിന് (പഞ്ചായത്ത് സശാക്തീകരണ്‍ പുരസ്‌കാര്‍) അ ര്‍ഹമായി. ഫലവത്തായും കൃത്യമായും ഗ്രാമസഭ ചേരുന്ന പഞ്ചായത്തിനുള്ള അവാര്‍ഡ് കായണ്ണ പഞ്ചായത്ത് കരസ്ഥമാക്കി. മികച്ച രണ്ടാമത്തെ തദ്ദേശഭരണ ഇ-ഗവേണന്‍സ് പുരസ്‌കാരത്തിനു കേരളം അര്‍ഹമായി. പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it