മികച്ച ഗായികയെ പ്രതീക്ഷിച്ച് ഗായത്രി തംബുരു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീത മല്‍സരത്തിലെ മികച്ച ഗായികയെ പ്രതീക്ഷിച്ച് ഗായത്രി തംബുരു കാത്തിരിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗം മല്‍സരത്തിലെ ഒന്നാം സ്ഥാനക്കാരിക്കാണ് ഇത്തവണ ഗായത്രി തംബുരു ലഭിക്കുന്നത്. വര്‍ഷങ്ങളായി സംഗീത വേദികളില്‍ നിറഞ്ഞുനില്‍ക്കുന്ന കാലടി ബ്രഹ്മാനന്ദോദയം എച്ച്എസ്എസിലെ അധ്യാപകനും പ്രസിദ്ധ സംഗീതജ്ഞനുമായ കുമ്മനം ശശികുമാര്‍ സ്വന്തമായി നിര്‍മിച്ച ഭാരതീയ സംഗീതോപകരണമാണ് ഗായത്രി തംബുരു. 18ാം തവണയാണ് ഗായത്രി തംബുരുവുമായി കുമ്മനം ശശികുമാര്‍ സംസ്ഥാന കലോല്‍സവത്തില്‍ എത്തിയിട്ടുള്ളത്. മകള്‍ ഗായത്രിയുടെ പേരിലാണ് തംബുരു രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ശ്രുതി ചേര്‍ത്ത തംബുരുവില്‍ തുടര്‍ച്ചയായി മീട്ടൂമ്പോള്‍ പഞ്ചമം, സാരണ, അനുസാരണ, മന്ദ്രം എന്നിവ കൂടാത പഞ്ചമത്തില്‍നിന്ന് തീവ്രഋഷഭം മന്ദ്രത്തില്‍നിന്ന് അന്തരഗാന്ധാരവും ചേര്‍ന്നുണ്ടാവുന്ന സപ്ത സ്വരങ്ങളുടെ സമ്മേളനം ഗായകര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു.
Next Story

RELATED STORIES

Share it