മാസംതോറും 400 അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് ഫ്രാന്‍സ്

പാരിസ്: ഗ്രീസില്‍നിന്നു മാസംതോറും 400 അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചു. കഴിഞ്ഞ സപ്തംബറില്‍ അഭയാര്‍ഥികളെ ഏറ്റെടുക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഇതുപ്രകാരം തങ്ങളുടെ ക്വാട്ടയായ 30,000 അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് മാര്‍ച്ചില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഹൊളാന്‍ദ് വ്യക്തമാക്കിയിരുന്നു. ഈയാഴ്ച ഇറ്റലിയില്‍ നിന്നും ഗ്രീസില്‍ നിന്നുമായി 97 അഭയാര്‍ഥികള്‍ രാജ്യത്തെത്തിയതായും അടുത്തയാഴ്ച 253 പേരും കൂടെയെത്തുമെന്നും ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസെന്യൂവ് അറിയിച്ചു.
രണ്ടു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ക്വാട്ട പൂര്‍ത്തിയാക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ കണക്കുപ്രകാരം ഈ വര്‍ഷം മാത്രം 1,91,000 അഭയാര്‍ഥികള്‍ ഗ്രീസ് വഴിയും ഇറ്റലി വഴിയും യൂറോപ്പിലേക്ക് കടന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it