wayanad local

മാവോവാദി നേതാവ് അനൂപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ശ്രമം തുടങ്ങി

മാനന്തവാടി: മാവോവാദി നേതാവ് അനൂപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് നടപടി തുടങ്ങി. മാനന്തവാടി ഡിവൈ.എസ്.പി. എ ആര്‍ പ്രേംകുമര്‍ കോയമ്പത്തൂര്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. മാവോവാദി നേതാവ് രൂപേഷിനെ കഴിഞ്ഞമാസം ജില്ലയിലെ കേസന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അനൂപിന് കേസുകളുമായി ബന്ധമുണ്ടെന്നു പോലിസ് കണ്ടെത്തിയത്. കുഞ്ഞോം ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമണം, തിരുനെല്ലിയിലെ റിസോര്‍ട്ട് ആക്രമണം, ചാപ്പയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ വെടിവയ്പ് എന്നിവയുമായി ബന്ധപ്പെട്ട് ആയുധങ്ങളെത്തിച്ചുനല്‍കിയത് അനൂപാണെന്നാണ് പോലിസ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
Next Story

RELATED STORIES

Share it