മാവോവാദി നേതാക്കളുടെ മക്കള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നവരെന്ന് പോലിസ്

മുംബൈ: ആദിവാസി മേഖലകളെ കലാപത്തിനു പ്രേരിപ്പിച്ച് അവരുടെ കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും നിഷേധിക്കുന്ന മാവോവാദി നേതാക്കള്‍ തങ്ങളുടെ മക്കളെ പ്രമുഖസ്ഥാപനങ്ങളില്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും ബഹുരാഷ്ട്ര കമ്പനികളില്‍ ജോലിക്കും അയക്കുകയാണെന്ന് മഹാരാഷ്ട്ര പോലിസ്. പോലിസിലെ മാവോവാദി വിരുദ്ധ ഘടകം (എഎന്‍ഒ) പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മാവോവാദി നേതാക്കള്‍ക്കെതിരേയുള്ള ആരോപണം.
മാവോവാദി നേതാക്കള്‍ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി അനധികൃത പണം ചെലവഴിക്കുന്നതായും പോലിസ് ആരോപിച്ചു.
മാവോവാദി നേതാവ് ദേവകുമാര്‍ എന്ന അരവിന്ദ് നിഷാന്തിന്റെ മകന്‍ കാണ്‍പൂര്‍ ഐഐടിയില്‍ കെമിക്കല്‍ എന്‍ജിനീയറിങിനാണു പഠിക്കുന്നത്. മാവോവാദി കമ്പനി കമാന്‍ഡര്‍ മല്ലിരാജി റെഡ്ഡിയുടെ മകള്‍ സ്‌നേഹലത ബിഎസ്‌സി ബിരുദം പൂര്‍ത്തിയാക്കിയശേഷം ഒരു പ്രശസ്ത സര്‍വകലാശാലയില്‍ നിയമബിരുദത്തിനു പഠിക്കുകയാണ്. മുതിര്‍ന്ന മാവോവാദി നേതാവ് വിജയറെഡ്ഡി എന്ന സുഗുലാരി ചിന്നണ്ണയുടെ മൂത്തമകന്‍ ബിടെക് ബിരുദമെടുത്തശേഷം ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുകയാണെന്നും അദ്ദേഹത്തിന്റെ ഇളയമകന്‍ ബിടെക്കിനു ചേര്‍ന്നിരിക്കുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
മാവോവാദി കബനി കമാന്‍ഡര്‍ കെ കെ മുരളീധരന്‍ എന്ന വിജയണ്ണയുടെ മകന്‍ കൊച്ചിയിലെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ജീവനക്കാരനാണെന്നും ഛത്തീസ്ഗഡിലെ മാവോ നേതാവ് രാമചന്ദ്ര റെഡ്ഡിയുടെ മകള്‍ സ്‌നേഹ ഒരു ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥയാണെന്നും മകന്‍ ഡെന്റല്‍ കോഴ്‌സിനു പഠിക്കുകയാണെന്നും പത്രക്കുറിപ്പിലുണ്ട്. സിപിഐ (മാവോ)പോളിറ്റ്ബ്യൂറോ അംഗമായ മിഷിര്‍ തന്റെ മക്കളെ പഠിപ്പിക്കുന്നത് പ്രമുഖ സ്ഥാപനങ്ങളിലാണെന്നും പോലിസ് ആരോപിക്കുന്നു.
Next Story

RELATED STORIES

Share it