മാവോവാദി ആക്രമണത്തില്‍ പോലിസുകാരന്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ മാവോവാദി ആക്രമണത്തില്‍ പോലിസുകാരന്‍ കൊല്ലപ്പെട്ടു. മറ്റൊരു പോലിസുകാരനു പരിക്കേറ്റു. ബാബുറാം മര്‍ക്കം ആണു മരിച്ചത്. ദിനേശ് ഓഗ്രെ എന്ന പോലിസുകാരനാണു പരിക്കേറ്റത്. ഹെലിപാഡിന് കാവല്‍ നിന്ന പോലിസുകാര്‍ക്കു നേരെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സൈനികര്‍ക്ക് റേഷന്‍ സാധനങ്ങളുമായെത്തുന്ന കോപ്റ്ററിന്റെ സുരക്ഷയ്ക്കായിട്ടായിരുന്നു പോലിസിനെ വിന്യസിച്ചിരുന്നത്. മര്‍ക്കം ചികില്‍സയ്ക്കിടെയാണ് മരിച്ചത്. ഒഗ്രയെ ആശുപത്രിയിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it