മാവോയിസ്റ്റാവുന്നത് കുറ്റകരമല്ല; വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ സ്വീകരിച്ചു

മാവോയിസ്റ്റാവുന്നത് കുറ്റകരമല്ല; വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍  സ്വീകരിച്ചു
X
jail

കൊച്ചി: മാവോയിസ്റ്റാവുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാരിന്റെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. ഇതേ തുടര്‍ന്ന് പരാതിക്കാരനായ ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ വന്നു.
കഴിഞ്ഞ മെയ് 22നാണ് മാവോയിസ്റ്റാകുന്നത് കുറ്റക്യതൃമല്ലെന്ന ഹൈക്കോടതി ഉത്തരവുണ്ടായത്. മാവോയിസ്റ്റാണെന്ന പേരില്‍ ഒരാളെ തടവില്‍ വയ്ക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. വയനാട് സ്വദേശി ശ്യം ബാലകൃഷ്ണന്റെ ഹരജി പരിഗണിക്കവെയാണ് കോടതി ഇത്തരമൊരു വിധി പ്രസ്താവിച്ചത്.

നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ കരുതല്‍ തടങ്കില്‍ വയ്ക്കാനാവൂ. അല്ലാതെ പോലിസിന് തടവില്‍ വയ്ക്കാന്‍ സാധിക്കില്ല. കൃത്യമായ തെളിവുകള്‍ വേണം. മാവോയിസ്റ്റ് ആശയം ഒരു തെറ്റെല്ല. ആ ആശയത്തിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്യാനാകില്ല. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന ഘട്ടത്തില്‍ മാത്രമേ ഇവരെ പോലിസിന് അറസ്റ്റ് ചെയ്യാനാവു എന്നും കോടതി പറഞ്ഞിരുന്നു.

മാവോയിസ്റ്റ് ബന്ധമെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ഹരജിക്കാരനായ ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരമായി ഒരു ലക്ഷം നല്‍കാനും കോടതി ചെലവ് ന്ല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഒരു സുഹൃത്തിനൊപ്പം ശ്യാം ബൈക്കില്‍ സഞ്ചരിച്ചിരുന്നു. ഈ ബൈക്ക് മാവോവാദികളുടെ സ്വാധീനമുള്ള സ്ഥലത്ത് നിന്ന് കണെ്ടത്തി എന്നതിനെ തുടര്‍ന്നാണ് ശ്യാമിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്.
Next Story

RELATED STORIES

Share it