thrissur local

മാള വിദ്യാഭ്യാസ ഉപജില്ലയിലെ 10 സ്‌കൂളുകള്‍ക്ക് നൂറുമേനി

മാള: എസ്എസ്എല്‍സി പരീക്ഷയില്‍ മാള വിദ്യഭ്യാസ ഉപജില്ലയില്‍ പത്ത് വിദ്യാലയങ്ങള്‍ക്ക് നൂറു ശതമാനം വിജയം. കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഐരാണിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേലഡൂര്‍, ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുത്തന്‍ചിറ, മാള സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, സൊക്കോര്‍സൊ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാള, സ്‌നേഹഗിരി ഹോളി ചൈല്‍ഡ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാമ്പ്ര യൂണിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ആളൂര്‍ ഇഎംഎച്ച്എസ്എസ് എന്നീ വിദ്യാലയങ്ങളിലെ പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും പാസ്സായി.
മേലഡൂര്‍ സ്‌കൂളില്‍ എട്ട് പേരും മാള സൊക്കോര്‍സോയില്‍ ഏഴ് പേരും സെന്റ് ആന്റണീസില്‍ നാല് പേരും സ്‌നേഹഗിരി സ്‌കൂളില്‍ ഒന്‍പത് പേരും ആളൂര്‍ സ്‌കൂളില്‍ 29 പേരും മാമ്പ്ര സ്‌കൂളില്‍ നാല് പേരും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ചു.
മറ്റ് വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ മൂന്ന് പേര്‍ വരെ ഒന്നും രണ്ടും വിഷയങ്ങളില്‍ പരാജയപ്പെട്ടതോടെയാണ് അവക്ക് നൂറു ശതമാനം വിജയം നേടാനാവാതിരുന്നത്.
അതേ സമയം ചാലക്കുടി നഗരസഭയിലെ രണ്ട് സര്‍ക്കാര്‍ സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടി. വിആര്‍പുരം ഗവ.സ്‌കൂള്‍, ഈസ്റ്റ് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നി സ്‌കൂളുകളാണ് നൂറു മേനി നേടിയത്. ഈസ്റ്റ് സ്‌കൂളില്‍ 52വിദ്യാര്‍ഥിനികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ ഒരാള്‍ ഫുള്‍ എ-പ്ലസ്സും കരസ്ഥമാക്കി. ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ പരീക്ഷയെഴുതിയ ഒരാള്‍ പരാജയപ്പെട്ടു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ സ്‌കൂളുകളിലെത്തി മധുരം നല്‍കി.
പരീക്ഷയില്‍ പുതുക്കാട് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് തുടര്‍ച്ചയായ പത്താംവര്‍ഷവും നൂറുമേനി വിജയം കൈവരിച്ചു. പതിനഞ്ച് വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇവരില്‍ പത്ത് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളുമാണ്. അധ്യാപക രക്ഷാകര്‍തൃസംഘടനയുടെയും പൂര്‍വവിദ്യാര്‍ഥിസംഘടനയുടെയും നേതൃത്വത്തില്‍ വിജയികളെ അനുമോദിച്ചു.
Next Story

RELATED STORIES

Share it