Pravasi

മാളുകളില്‍ റോഡ് ഷോ

ദോഹ: ലോക കപ്പിന്റെ പ്രചാരണവുമായി രാജ്യത്തെ നിരവധി മാളുകളില്‍ നടത്തിയ ഒരു മാസം നീളുന്ന റോഡ് ഷോ യാത്ര കഴിഞ്ഞ ദിവസം അവസാനിച്ചു. ലോക കപ്പുമായി ബന്ധപ്പെട്ട് ഭാവിയില്‍ നടക്കുന്ന വര്‍ക്ക് ഷോപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയും വളണ്ടിയര്‍മാരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചും 3000ലേറെ പേര്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കി.
ഷോപ്പിങ് സെന്ററുകളില്‍ ഇതിനായി എസ്‌സിഡിഎല്‍ കൂറ്റന്‍ ബൂത്തുകള്‍ സ്ഥാപിച്ചിരുന്നു. ബൂത്തുകളില്‍ ഫുട്‌ബോളുമായി രണ്ട് അത്‌ലറ്റുകളെ ഒരുക്കിയിരുന്നു. അവിടെയെത്തുന്ന സന്ദര്‍കശരോടൊപ്പം ഫുട്‌ബോള്‍ തട്ടിയും ലോക കപ്പിനെക്കുറിച്ച് വിശദീകരിച്ചുമാണ് പ്രചാരണം. ലോക കപ്പുമായി ബന്ധപ്പെട്ട് 10നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ഈ ബൂത്തുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it