മാലേഗാവ്: എന്‍.ഐ.എയുടെ മലക്കം മറിച്ചിലിനു പിന്നില്‍

മാലേഗാവ്: എന്‍.ഐ.എയുടെ മലക്കം മറിച്ചിലിനു പിന്നില്‍
X
malegaon_blast
IMTHIHAN-SLUG-352x3002006 സെപ്റ്റബറില്‍ നടന്ന മാലേഗാവ് സ്‌ഫോടനത്തിന്റെ പേരില്‍ അറസ്റ്റിലാവുകയും വര്‍ഷങ്ങളോളം തടവറയിലടക്കപ്പെടുകയും ചെയ്തതിനു ശേഷം നിരപരാധികളെന്ന് കണ്ട് കോടതി വിട്ടയച്ച ഒമ്പതു മുസലിം യുവാക്കളെ വീണ്ടും പ്രതി ചേര്‍ക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചിരിക്കുന്നു. 2014 ല്‍ കേസിന്റെ വിചാരണ മുംബൈ സ്‌പെഷല്‍ കോടതിയില്‍ നടക്കവെ എന്‍.ഐ.എ തന്നെയായിരുന്നു അറസ്റ്റിലായ മുസലിം യുവാക്കള്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ട് എന്നു സ്ഥാപിക്കുന്ന തെളിവുകളില്ലാത്തതിനാല്‍ ഇവരെ വെറുതെ വിടണമെന്നാവശ്യപ്പെട്ടിരുന്നത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ ഏതാനും പേരാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദികളെന്നും എന്‍.ഐ.എ കണ്ടെത്തിയിരുന്നു. മുസലിം യുവാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കാതിരിക്കാനുളള ന്യായമായി എന്‍.ഐ.എ മേധാവി പ്രകാശ് ഷെട്ടി പറഞ്ഞ ന്യായമാകട്ടെ കേസ് പിന്‍വലിക്കാന്‍ മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സി.ബി.ഐയും അനുവദിക്കുന്നില്ലെന്നും. ഈ യുവാക്കള്‍ നിരരപരാധികളാണെന്നു കോടതിയിലും പുറത്തും എന്‍.ഐ.എ മേധാവികള്‍ തന്നെ വ്യക്തമാക്കിയതിനു ശേഷമാണിതെന്നോര്‍ക്കണം.
സ്വതന്ത്ര ഇന്ത്യയുടെ സ്‌ഫോടനങ്ങളുടെ അന്വേഷണ ചരിത്രത്തിനു ഒരു തിരുത്തായിരുന്നു മാലേഗാവ് സ്‌ഫോടനാന്വേഷണം. സാധാരണ ഗതിയില്‍ രാജ്യത്തിന്റെ ഏതു മുക്കില്‍ സ്‌ഫോടനമുണ്ടായാലും അതു ഹര്‍ക്കത്തെ,ജംഇയ്യത്തെ, ജെയ്‌ശെ തുടങ്ങിയ പേരുകളില്‍ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്ന അറിയപ്പെടുന്നതോ അല്ലാത്തതോ ആയ ഏതെങ്കിലും മുസലിം വിഭാഗങ്ങളുടെ പേരില്‍ അന്വേഷണത്തിനു മുമ്പു തന്നെ കുറ്റം ആരോപിക്കപ്പെടുകയും അധികം വൈകാതെ ആരോപണം സ്ഥിരപ്പെടുകയുമായിരുന്നു പതിവ്. ഏതു സ്‌ഫോടനം എവിടെ നടന്നാലും പോലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിക്കപ്പെടാനും അനന്തമായി തടവറയില്‍ കഴിയാനും  സമുദായത്തിലെ യുവാക്കള്‍ തയ്യാറായി നില്‍ക്കേണ്ടുന്ന അവസ്ഥ. മലേഗാവിലും പതിവു തിരക്കഥ തന്നെ അറങ്ങേറി. ഒമ്പതു യുവാക്കള്‍ പ്രതി ചേര്‍ക്കപ്പെട്ടു. മാധ്യമങ്ങള്‍ പിടിയിലായ കൊടും ഭീകരരുടെ വിശേഷങ്ങള്‍ ചൂടോടെ വിളമ്പി.  പോരാത്തതിനു മുസലിംകളെ സംബന്ധിച്ചേടത്തോളം ഏറെ പവിത്രമായ റമദാന്‍ 27 നു നോമ്പുതുറ സമയത്ത് സ്‌ഫോടനം നടത്തിയവരരെന്നു പറഞ്ഞ് മുസലിം ലോകവും അവരെ പിരാകി. ഭീകരതക്കു ഇസലാമുമായി ബന്ധമില്ലെന്ന പതിവ് വാഴ്ത്താരികള്‍ പളളിമിമ്പറുകളില്‍ നിന്ന് നിരന്തരം ഉദ്‌ബോധിപ്പിക്കപ്പെട്ടു. സമാനമായിരുന്നു  മക്കാ മസ്ജിദ് സ്‌ഫോടനം,സംജോത എസ്പ്രസ് സ്‌ഫോടനം തുടങ്ങിയവയുടെ അവസ്ഥയും. പക്ഷേ  സത്യം എന്നും മൂടിവെക്കാനാവില്ലലോ. മുസലിം യുവാക്കള്‍ നിരപരാധികളാണെന്ന എന്‍ ഐ എ റിപ്പോര്‍ട്ടും മൂന്നു സ്‌ഫോടങ്ങള്‍ക്കും പിന്നില്‍ തങ്ങളാ(ഹിന്ദുത്വ ശക്തികളാ)ണെന്ന അസിമാനന്ദയുടെ വെളിപ്പെടുത്തലും കാര്യങ്ങള്‍ മാറ്റിമറിച്ചു.  സ്വാമി പ്രജ്ഞാസിംഗ് ഠാക്കൂറും കേണല്‍ പുരോഹിതും പിടിയിലാവുകയും ചെയ്തതോടെ ആ തരത്തിലുളള സ്‌ഫോടങ്ങള്‍ തന്നെ അവസാനിച്ചു.
രാജ്യം ഇനിയെങ്കിലും ശാന്തിയുടെ  പാതയിലേക്കു നീങ്ങുമെന്ന് മുഴുവന്‍ സമാധാനപ്രേമികളും ആശ്്വസിച്ചു. തട്ടാന്റെ വീട്ടിലെ മുയലിനെപ്പോലെ ഒരോ തവണ മുട്ടു കേള്‍ക്കോമ്പോഴേക്കും ഞെട്ടേണ്ടുന്ന അവസ്ഥയില്‍ നിന്നു തങ്ങള്‍ക്കു മോചനം  ലഭിച്ചതായി മുസലിം യുവാക്കളും കരുതി. പക്ഷേ, 800 വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദു അഭിമാനം വീണ്ടെടുക്കാന്‍ വേണ്ടി മോഡി സര്‍ക്കാര്‍ അധികാരമേറ്റിട്ടുണ്ടെങ്കില്‍ അത് ഹിന്ദുത്വക്കു വേണ്ടി സ്‌ഫോടനങ്ങള്‍ നടത്തിയവ ഠാക്കൂറുമാരെയും പുരോഹിതുമാരെയും വര്‍ഗീയ ലഹളകള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ മായാ കോട്‌നിമാരെയും തുറുങ്കിലടക്കാനലല്ലോ. അപ്പോള്‍ പിന്നെ ജയിലിലെ ഇരുട്ടറകളില്‍ കഴിയേണ്ടവര്‍ തീര്‍ച്ചയായും ആ ് ആ ഒമ്പതു യുവാക്കള്‍ തന്നെയാണ്. എന്‍.ഐ.എക്ക് മാലേഗാവ് വിഷയത്തില്‍ വീണ്ടും സംശയം ഉദിച്ചിരിക്കുന്നുവെങ്കില്‍ അതിന്റെ കാരണം രാജ്യത്തെ മൊത്തം ബാധിച്ചിരിക്കുന്ന മോഡി ബാധയല്ലാതെ മറ്റൊന്നുമല്ല. [related]
Next Story

RELATED STORIES

Share it