Flash News

മാലിയില്‍ തോക്കുധാരികള്‍ 170പേരെ ബന്ദികളാക്കി

ബമാകൊ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ തോക്കുധാരികള്‍ ഒരു ഹോട്ടലില്‍ 170പേരെ ബന്ദികളാക്കി. തലസ്ഥാനമായ ബമാകൊയിലെ റാഡിസ്സണ്‍ ബ്‌ളൂ ഹോട്ടലിലാണ് സംഭവം. തോക്കുധാരികളെ നേരിടാന്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്. ബന്ദികളില്‍ മുപ്പതോളം പേര്‍ ഹോട്ടലിലെ ജീവനക്കാരും ബാക്കിയുള്ളവര്‍ സന്ദര്‍ശകരുമാണ്.  യു.എന്‍ സൈന്യവും മാലി സൈന്യവും ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്.  ബന്ദികളില്‍ ചിലരെ അക്രമികള്‍ മോചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it