kozhikode local

മാലിന്യ പ്ലാന്റ് സമരം: സിപിഎമ്മും ഡിവൈഎഫ്‌ഐയും രണ്ടു തട്ടില്‍

നാദാപുരം: പാലാഞ്ചോല മലയിലെ ഗ്രാമപ്പഞ്ചായത്ത് മാലിന്യപ്ലാന്റിനെതിരെ പരിസരവാസികള്‍ നടത്തുന്ന സമരം 10ാം ദിവസത്തിലേക്ക് കടക്കവെ സിപിഎമ്മും യുവജനസംഘടനയായ ഡിവൈഎഫ്‌ഐയും രണ്ടു തട്ടിലായി. പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.
ഇന്നലെ ഗ്രാമഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് സിപിഎം പ്ലാന്റിനനുകൂലമായ നിലപാടെടുത്തത്. ഇരുപത്തഞ്ചോളം തൊഴിലാളികളുടെ അന്നം മുടക്കുന്ന തീരുമാനം എടുക്കരുതെന്ന് യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ ചേര്‍ന്ന യോഗത്തിലും പ്രശ്‌നത്തിന് കൃത്യമായ പരിഹാരം രൂപപ്പെട്ടില്ല.
സര്‍വ്വകക്ഷി പ്രതിനിധികള്‍, വ്യപാരികള്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുള്‍പ്പെട്ട സംഘം കര്‍മ്മസമിതി നേതാക്കളുമായി കാണാനും പ്ലാന്റ് അടച്ചു പൂട്ടാതെയുള്ള ഒരു ഫോര്‍മുല അവരുടെ മുമ്പില്‍ വെക്കാനുമാണ് യോഗ തീരുമാനം.
Next Story

RELATED STORIES

Share it