Flash News

മാലിന്യപ്രശ്‌നം; കൊച്ചി നഗരസഭയ്‌ക്കെതിരെ കളക്ടറുടെ എഫ്ബി പോസ്റ്റ്

മാലിന്യപ്രശ്‌നം; കൊച്ചി നഗരസഭയ്‌ക്കെതിരെ കളക്ടറുടെ എഫ്ബി പോസ്റ്റ്
X
rajamanickam mgr ias



[related]

കൊച്ചി: കൊച്ചി നഗരസഭയ്‌ക്കെതിരെ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. എം.ജി രാജമാണിക്യം IAS ആണ് നഗരത്തില്‍ കുന്നുകൂടുന്ന മാലിന്യപ്രശ്‌നം പരിഹരിക്കാതെ ലോഗോയും ടാഗ് ലൈനും ചര്‍ച്ച ചെയ്തിരിക്കുകയല്ല ജനങ്ങള്‍ തിരഞ്ഞെടുത്ത നഗരസഭാ കൗണ്‍സില്‍ ചെയ്യേണ്ടതെന്ന് വിമര്‍ശിച്ചിരിക്കുന്നത്. ഇതിനെ വിമര്‍ശിച്ച് മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി രംഗത്ത് വന്നു. എന്നാല്‍ കലക്ടര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി പേരാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.പോസ്റ്റ് താഴെ,

''ലോഗോയും ടാഗ് ലൈനുമല്ല സ്മാര്‍ട്ട് സിറ്റി...

രാജ്യത്തെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റികളിലൊന്നാകാന്‍ ഒരുങ്ങുകയാണ് കൊച്ചി. മാലിന്യക്കൂമ്പാരത്താല്‍ ചീഞ്ഞളിഞ്ഞ തെരുവോരങ്ങള്‍, പൊട്ടിപ്പൊളിഞ്ഞ, നടപ്പാതകളില്ലാത്ത റോഡുകള്‍, ആസൂത്രണമില്ലാതെ കെട്ടി ഉയര്‍ത്തിയ കെട്ടിടങ്ങള്‍... ഇതിനെല്ലാം പരിഹാരമാകേണ്ട പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി. എന്നാല്‍ കൊച്ചിയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത കൗണ്‍സിലിന്റെ ചര്‍ച്ചാവിഷയം ലോഗോയും ടാഗ് ലൈനും ... നഗരത്തിലെ കെട്ടിടങ്ങള്‍ക്കും മതിലുകള്‍ക്കും നീലപ്പെയിന്റടിക്കലും....
സ്വീവറേജ് സംസ്‌കരണത്തിനായി കെഎസ്‌യുഡിപി മുഖേന അനുവദിച്ച പദ്ധതി അവതാളത്തില്‍ പോയതിനെക്കുറിച്ചുളള ചര്‍ച്ച, ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച ചര്‍ച്ച........

........... ഇങ്ങനെ എന്തെങ്കിലും പ്രതീക്ഷിക്കുന്ന ജനങ്ങളല്ലേ വിഢികള്‍.നമ്മുടെ തെരുവുകളില്‍ മാലിന്യമുണ്ടാകാതിരിക്കാന്‍, പൊതുഗതാഗതം മെച്ചപ്പെടുത്താന്‍, നഗരവികസനം ആസൂത്രിതമാകാന്‍...എന്തെങ്കിലും ചര്‍ച്ച നടക്കുമോ .. ഇനിയെങ്കിലും.''




ലോഗോയും ടാഗ് ലൈനുമല്ല സ്മാര്‍ട്ട് സിറ്റി...??

രാജ്യത്തെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റികളിലൊന്നാകാന്‍ ഒരുങ്ങുകയാണ് കൊച്ചി. ...

Posted by Rajamanickam Mgr on Friday, December 11, 2015


Next Story

RELATED STORIES

Share it